കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ വിവാദ വാക്കുകളിൽ പ്രതിഷേധം ഉയരുകയാണ്. കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി പറഞ്ഞാൽ പടിയിറങ്ങാൻ തയ്യാറാണെന്ന് രഞ്ജിത് പറഞ്ഞിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാന്റെ കസേരയിൽ ഇരുന്നല്ല ഞാൻ പറഞ്ഞതൊന്നും എന്റെ വീട്ടിൽ ഇരുന്ന് പറഞ്ഞ കാര്യങ്ങളാണ്.
പത്രക്കാർ വന്നപ്പോൾ ചോദിച്ചപ്പോൽ റെക്കോർഡ് ചെയ്യുന്നില്ലെന്ന് പറഞ്ഞു, പക്ഷെ പിന്നീട് അവർ അത് ടെലികാസ്റ്റ് ചെയ്തു കളഞ്ഞുവെന്നും രഞ്ജിത് പറഞ്ഞു. ചോദിച്ചപ്പോൾ വെറും സ്റ്റിൽസ് എടുക്കുന്നുവെന്നാണ് വന്നവർ പറഞ്ഞതെന്നും രഞ്ജിത്.
Post Your Comments