മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി താടിയുള്ള കഥാപാത്രമായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. അതിനു കാരണം പ്രായം തോന്നാതിരിക്കാനായി താരം ബോട്ടോക്‌സ് ഇന്‍ജക്ഷനുകള്‍ എടുക്കുന്നത് കൊണ്ടാണെന്ന വിമര്‍ശനങ്ങളും എത്തിയിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ട് ഈ ഗെറ്റപ്പ് മാറ്റുന്നില്ലെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് മോഹന്‍ലാല്‍.
‘നേര്’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ സംസാരിച്ചത്.
‘രണ്ട് സിനിമകളുടെ കണ്ടിന്യുറ്റി ആയിപ്പോയി. റാമും എമ്പുരാനുമാണ് ആ ചിത്രങ്ങള്‍. അതുകൊണ്ട് ഷേവ് ചെയ്യാന്‍ പറ്റുന്നില്ല’ എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. താടി മാറ്റി മീശ പിരിക്കുന്ന ഒരു ലാലേട്ടനെ എന്ന് കാണാന്‍ പറ്റുമെന്ന ചോദ്യത്തിനും മോഹന്‍ലാല്‍ മറുപടി പറയുന്നുണ്ട്.
‘ഇവരോട് പറ വേഗം ഷൂട്ട് ചെയ്യാന്‍’ എന്നും ‘പിന്നെ ഇത് വളരുന്നതാണ്. ഷേവ് ചെയ്താല്‍ വീണ്ടും വളരും’ എന്നും മോഹന്‍ലാല്‍ പറഞ്ഞു.
Leave a Comment