ജീത്തു ജോസഫ് – മോഹൻ ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുത്തൻ ചിത്രമാണ് നേര്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രം കൂടിയാണിത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിയ്ക്കുന്നത്. വർഷങ്ങളായി പ്രാക്ടീസ് ചെയ്യാതിരുന്ന അഡ്വക്കേറ്റ് വിജയ മോഹൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്.
തുമ്പ പോലീസ് സ്റ്റേഷൻ പരിസരത്ത് നടക്കുന്ന കൊലപാതകവും പിന്നീട് നടക്കുന്ന കാര്യങ്ങളുമാണ് പ്രമേയം. പരിചയത്തിന്റെ പേരിൽ ആന്റണി പെരുമ്പാവൂർ ഒരിക്കലും സിനിമ നിർമ്മിക്കുവാൻ ഇറങ്ങില്ല, കഥ കേട്ട് ഇഷ്ടപ്പെട്ടാൽ മാത്രമേ ആ സിനിമ ചെയ്യുകയുള്ളൂ എന്നും ജീത്തു ജോസഫ് വ്യക്തമാക്കി.
പണ്ട് തന്റെ ചിത്രമായ മമ്മി ആൻഡ് മീയുടെ പ്രൊഡ്യൂസർ ജോയി തോമസ് പറഞ്ഞ്, അവരുടെ സുഹൃത്താണ് ആന്റണിയെ കാണുവാൻ ചെല്ലുകയും കഥ പറയുകയും ചെയ്തത്. കഥ മുഴുവൻ കേട്ട് ഇഷ്ട്ടമായതിനെ തുടർന്ന് ഉഗ്രൻ കഥയാണ് ചെയ്യാമെന്ന് പറഞ്ഞു. അദ്ദേഹത്തിന് ഓരോ ജഡ്ജ്മെന്റുണ്ട്, അതനുസരിച്ചാണ് ആന്റണി പെരുമ്പാവൂർ സിനിമ ചെയ്യുന്നതെന്നും ജീത്തു ജോസഫ് പറഞ്ഞു.
Post Your Comments