BollywoodCinemaGeneralLatest NewsNationalNEWSWOODs

സ്വന്തം അച്ഛന് കിട്ടിയ അവാർഡുകൾ ഏതെന്ന് അറിയാതെ സുഹാനാഖാൻ, ട്രോളിയും പരിഹസിച്ചും അമിതാഭ് ബച്ചൻ

സംഭവം സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയാണ്

അച്ഛൻ ഷാരൂഖ് ഖാന് ലഭിച്ച പുരസ്കാരങ്ങളെക്കുറിച്ച് വലിയ ധാരണയില്ലാതെ പൊതു ഇടത്തിൽ നാണം കെട്ട് മകൾ സുഹാനാ ഖാൻ. സംഭവം സോഷ്യൽ മീഡിയകളിൽ പ്രചരിക്കുകയാണ്.

അമിതാഭ് ബച്ചന്റെ കോൻ ബനേ​ഗാ ക്രോർപതി ഷോയിലാണ് സംഭവം നടന്നത്. ദ് ആർച്ചീസ് അഭിനേതാക്കളായ ഖുഷി കപൂർ, അ​ഗസ്ത്യ നന്ദ, യുവരാജ്, മിഹിർ, വേദാങ് എന്നിവരും സംവിധായികയും ഷോയിൽ എത്തിയിരുന്നു.

ഈ ബഹുമതികളിൽ ഏതാണ് ഷാരൂഖ് ഖാന് ഇതുവരെ ലഭിച്ചിട്ടില്ലെന്നായിരുന്നു ചോദ്യം. നൽകിയ ഓപ്ഷനുകൾ ഇവയായിരുന്നു: “(എ) പത്മശ്രീ, (ബി) ലെജിയൻ ഓഫ് ഓണർ, (സി), എൽ എറ്റോയിൽ ഡി ഓർ, (ഡി) വോൾപ്പി കപ്പ്” എന്നിവയായിരുന്നു നൽകിയത്. 2005 – ൽ പത്മശ്രീ നൽകി ആദരിച്ചിരുന്നു ഷാരൂഖ് ഖാനെ, മകൾ സുഹാന ആകട്ടെ പത്മശ്രീ എന്ന് തന്നെ ഉത്തരം പറഞ്ഞത് അമിതാഭ് ബച്ചനെയും കാണികളെയും ഞെട്ടിച്ചു കളഞ്ഞു. സംഭവം സോഷ്യൽ മീഡിയകളിൽ ട്രോളുകളിൽ നിറയുകയാണ് സുഹാനയും ഉത്തരവും.

മകൾ അങ്ങോട്ട് വരുന്നുണ്ട്, ഏറ്റവും എളുപ്പമുള്ള ചോദ്യം ചോദിക്കണമെന്ന് ഷാരൂഖ് ഖാൻ തന്നെ വിളിച്ചു പറഞ്ഞെന്നും ഇത്രയും എളുപ്പമുള്ള ചോദ്യം ചോദിച്ചിട്ട് ഇതാണ് ​ഗതിയെന്നാണ് അമിതാഭ് പരിഹസിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button