തെലുങ്ക് മുൻനിര താരം വിജയ് ദേവരകൊണ്ടയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ യൂട്യൂബർ അറസ്റ്റിലായി. നടൻ വിജയ് ദേവരകൊണ്ടയെ അപമാനിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതിനാണ് നടപടി.
വീഡിയോ പോസ്റ്റ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് ഇയാൾ പിടിയിലായത്. തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ദൃശ്യങ്ങൾ ക്രിയേറ്റ് ചെയ്ത് യൂട്യൂബ് വഴി പ്രചരിപ്പിച്ചത് നടൻ വിജയ് ദേവരകൊണ്ടയുടെ ശ്രദ്ധയിൽപെട്ടിരുന്നു.
യുവനടിയെയും തന്നെയും കുറിച്ച് ഇത്തരത്തിൽ അപവാദം പ്രചരിപ്പിച്ച വിഷയത്തിൽ ഉടനടി നിയമനടപടിയുമായി മുന്നോട്ട് പോകുകയാണ് വിജയ് ചെയ്തത്. സംഭവം ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ചാനലിൽ നിന്ന് കുറ്റകരമായ വീഡിയോ ഡിലീറ്റ് ചെയ്യിക്കുകയും പ്രതിക്ക് കൗൺസലിംങ് നൽകുകയും ചെയ്തെന്നും പോലീസ് അറിയിച്ചു.
Post Your Comments