Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsMollywoodNEWSWOODs

എന്റെ എന്നത് നമ്മുടെ എന്നായി മാറിയിട്ട് വർഷം 4 ആയി: വിവാഹ വാർഷികം ആഘോഷിച്ച് സ്നേഹയും ശ്രീകുമാറും

ഓസ്കാർ സ്നേഹദൂതനെ പോലെ നമ്മുടെ ജീവിതത്തിലേക്ക് വന്നു

വിവാഹ വാർഷികം ആഘോഷിച്ച് നടി സ്നേഹയും ഭർത്താവ് ശ്രീകുമാറും. മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് സ്നേഹയും ശ്രീകുമാറും. നടി, അവതാരക എന്നീ നിലകളിൽ ശ്രദ്ധേയയാണ് സ്നേഹ ശ്രീകുമാർ. നാല് വർഷങ്ങൾ അങ്ങിനെ വിജയകരമായി മുന്നോട്ട്, രണ്ടുസാഹചര്യങ്ങളിൽ രണ്ടു സ്ഥലങ്ങളിൽ വളർന്ന നമ്മൾ ഓരോ ദിവസവും പരസ്പരം മനസിലാക്കുകയായിരുന്നു എന്നാണ് നടി കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

നാല് വർഷം മുന്നേയുള്ള ഡിസംബർ 11, സംഭവ ബഹുലമായ നാല് വർഷങ്ങൾ അങ്ങിനെ വിജയകരമായി മുന്നോട്ട്, രണ്ടുസാഹചര്യങ്ങളിൽ രണ്ടു സ്ഥലങ്ങളിൽ വളർന്ന നമ്മൾ ഓരോ ദിവസവും പരസ്പരം മനസിലാക്കുകയായിരുന്നു.

ഇതിനിടയിൽ സങ്കടങ്ങളും സന്തോഷങ്ങളും ‘എന്റെ’ എന്നതിൽനിന്നും “നമ്മുടെ” ആയി 2 വർഷം കഴിഞ്ഞപ്പോൾ ആണ് ഓസ്കാർ സ്നേഹദൂതനെ പോലെ നമ്മുടെ ജീവിതത്തിലേക്ക് വന്നത്.

അവൻ വന്ന ശേഷം നമ്മുടെ വീട്ടിൽ കൂടുതൽ സ്നേഹം നിറഞ്ഞു. ആ സ്നേഹം എന്നും നിലനിർത്താനും കൂടുതൽ മധുരമുള്ളതാക്കാനും ഇന്ന് കേദാറും ഒപ്പമുണ്ട്, ഇനിയും സ്നേഹവും സന്തോഷവും നിറഞ്ഞ ദിവസങ്ങൾ കേദാറിനോടും ഓസ്‌കാറിനോടും ഒപ്പം ആഘോഷമാക്കി ജീവിക്കാൻ നമുക്ക് സാധിക്കട്ടെ.

shortlink

Related Articles

Post Your Comments


Back to top button