CinemaGeneralKeralaLatest NewsMollywoodNEWSSocial MediaWOODs

ഫാസിസ്റ്റ് നയങ്ങൾക്കെതിരെ സംസാരിച്ചതിന് സൈബർ ആക്രമണം നേരിടുന്ന വ്യക്തിയാണ് ​ഗായത്രി വർഷ: പിന്തുണയുമായി മന്ത്രി

സവർണ്ണ മേധാവിത്വം മാത്രമാണ് കാണുവാൻ കഴിയുന്നതെന്നും നടി

അടുത്തിടെ ഏറെ ട്രോളുചെയ്യപ്പെട്ട വ്യക്തിയായിരുന്നു നടി ​ഗായത്രി വർഷ. മലയാള സീരിയലുകളിൽ ഒരു മുസലിയാരോ, ചട്ടയും മുണ്ടും ഉടുത്ത കഥാപാത്രത്തെയോ നിങ്ങൾക്ക് കാണിച്ചു തരുവാൻ കഴിയുമോ എന്നായിരുന്നു നടി ചോദിച്ചത്.

ഇന്ന് മലയാള സീരിയലുകളിൽ വെറും സവർണ്ണ മേധാവിത്വം മാത്രമാണ് കാണുവാൻ കഴിയുന്നതെന്നും നടി ആരോപിച്ചിരുന്നു. എന്നാൽ ഇത് പറഞ്ഞതിന് തനിക്കെതിരെ സൈബർ ആക്രമണം നടക്കുകയാണെന്ന് പറഞ്ഞ് നടി രം​ഗത്തെത്തിയിരുന്നു. ഫാസിസ്റ്റ് നയങ്ങൾക്കെതിരെ സംസാരിച്ചതിന് സൈബർ ആക്രമണം നേരിട്ട വ്യക്തിയാണ് ഗായത്രി വർഷ എന്നാണ് മന്ത്രി വി ശിവൻകുട്ടി പറയുന്നത്.

കൂടാതെ മന്ത്രി നവകേരള സദസ്സ് കോട്ടയം പ്രഭാത യോഗത്തിൽ നടി ​ഗായത്രിക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചിട്ടുണ്ട്.

കുറിപ്പ് വായിക്കാം

ഫാസിസ്റ്റ് നയങ്ങൾക്കെതിരെ സംസാരിച്ചതിന് സൈബർ ആക്രമണം നേരിട്ട വ്യക്തിയാണ് ഗായത്രി വർഷ. കേരളത്തിലെ പൊതുസമൂഹം പക്ഷെ ഗായത്രിയ്ക്കൊപ്പം നിന്നു. നവകേരള സദസ്സ് കോട്ടയം പ്രഭാത യോഗത്തിൽ ഗായത്രി പങ്കെടുത്തപ്പോൾ.

shortlink

Related Articles

Post Your Comments


Back to top button