കണ്ണകി എന്ന തമിഴ് സിനിമയുടെ പ്രീമിയറിൽ പൊട്ടിക്കരഞ്ഞ് നടി ശാലിൻ സോയ. ചിത്രം കണ്ടതിന് ശേഷം തന്നെ ഒരു ആരാധിക വന്ന് കെട്ടിപ്പിടിച്ചുവെന്നാണ് നടി പറയുന്നത്.
ആരാധിക വന്ന് അഭിനന്ദനം അറിയിക്കുന്നതിനിടെയാണ് നടി ശാലിൻ സോയ പൊട്ടിക്കരഞ്ഞത്. ഈ ദിവസം ജീവിതത്തിൽ ഒരിക്കലും മറക്കില്ലെന്നും എന്നെന്നും ഓർത്തുവയ്ക്കുമെന്നും ശാലിൻ സോയ പറഞ്ഞു.
എനിക്ക് ഒന്ന് കെട്ടിപ്പിടിക്കണം എന്ന് പറഞ്ഞ് നിങ്ങൾ എന്റെ അടുക്കലേക്ക് വന്നത് ഞാൻ ഒരിക്കലും മറക്കില്ല, സിനിമ കണ്ട് നിങ്ങളുടെ കണ്ണ് നിറഞ്ഞൊഴുകിയതും ഞാൻ മറക്കില്ല, ദൈവമേ നന്ദിയെന്നും താരം കുറിച്ചു. ദുരിത ജീവിതം നയിക്കുന്ന നാല് പെൺകുട്ടികളുടെ കഥയാണ് ചിത്രം പറയുന്നത്. യശ്വന്ത് കിഷോറാണ് ചിത്രം സംവിധാനം ചെയ്തത്.
Post Your Comments