പത്മരാജന്റെ പ്രശസ്തമായ തൂവാനത്തുമ്പികൾ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ തൃശൂർ ഭാഷ മോശമാണെന്ന് കഴിഞ്ഞ ദിവസം രഞ്ജിത് അഭിപ്രായപ്പെട്ടിരുന്നു.
താൻ തൃശൂർകാരനല്ല, അന്ന് പത്മരാജൻ പറഞ്ഞ് തന്നതുപോലെ ചെയ്യുകയാണ് ചെയ്തതെന്നും മോഹൻലാൽ മറുപടി നൽകിയിരിക്കുകയാണ്. എനിക്ക് അറിയാവുന്ന രീതിയിലാണ് അന്ന് അത് ചെയ്തത്, കറക്റ്റ് ചെയ്ത് തരാൻ ആളുണ്ടായിരുന്നില്ലെന്നും നടൻ പറഞ്ഞു.
വിവാദങ്ങളെക്കുറിച്ച് ശ്രദ്ധിക്കാറില്ലെന്നും ജീവിതത്തിൽ സന്തോഷകരമായി മുന്നോട്ട് പോകുവാൻ മാത്രമാണ് ശ്രമിക്കാറുള്ളതെന്നും മോഹൻലാൽ വ്യക്തമാക്കി. പത്മരാജന്റെ പ്രശസ്തമായ തൂവാനത്തുമ്പികൾ എന്ന ചിത്രത്തിലെ ലാലിന്റെ തൃശൂർഭാഷ വളരെ ബോറാണെന്നായിരുന്നു രഞ്ജിത് പരാമർശം നടത്തിയത്.
Post Your Comments