CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ചെയര്‍മാന്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നു: ‘രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമിയില്‍ പടയൊരുക്കം

തിരുവനന്തപുരം: അഭിമുഖത്തിലെ പരാമര്‍ശങ്ങളെച്ചൊല്ലി വിവാദം കൊഴുക്കുന്നതിനിടെ, ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമിയില്‍ പടയൊരുക്കം. ചെയര്‍മാന്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുകയാണെന്ന് ആരോപിച്ച് അക്കാദമി ഭരണസമിതിയിലെ ഒന്‍പത് അംഗങ്ങള്‍ സമാന്തര യോഗം ചേര്‍ന്നു.

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ മാറ്റണം എന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനു കത്തു നല്‍കാന്‍ തീരുമാനിച്ചതായാണ് ലഭ്യമായ വിവരം. അക്കാദമി ഭരണസമിതിയിലെ 15 അംഗങ്ങളില്‍ ഒന്‍പതു പേരാണ്, ഐഎഫ്എഫ്‌കെ ഡയറക്ടറേറ്റ് പ്രവര്‍ത്തിക്കുന്ന ടഗോര്‍ തീയറ്ററില്‍ സമാന്തര യോഗം ചേര്‍ന്നത്.

‘അത് ശരിയല്ലെന്ന് തന്നെയാണ് അഭിപ്രായം’: സ്ത്രീധനത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി മോഹൻലാൽ

ഐഎഫ്എഫ്‌കെ നടക്കുന്നതിനാല്‍ പരസ്യമായി രംഗത്തുവരേണ്ടെന്നാണ് തീരുമാനമെന്നും എന്നാൽ, ചെയര്‍മാന്റെ ഏകാധിപത്യ നടപടികള്‍ ഇനിയും സഹിക്കാനാവില്ലെന്നും ഇവര്‍ പറയുന്നു. സംവിധായകനായ ഡോ. ബിജുവിനെതിരെയും നടന്‍ ഭീമന്‍ രഘുവിനെതിരെയും രഞ്ജിത് അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.

അഭിമുഖത്തിലെ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് രഞ്ജിത്തുമായി സംസാരിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. രഞ്ജിത്തിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഡോ. ബിജു കെഎസ്എഫ്ഡിസി ബോര്‍ഡ് അംഗത്വം രാജിവച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button