വിവാഹ വാർഷിക ദിനത്തിൽ മനോഹരമായ കുറിപ്പുമായി നടനും ബിജെപി ദേശീയ കൗൺസിൽ അംഗവുമായ കൃഷ്ണകുമാർ. 29 വർഷം മുൻപ് ഒരു ഡിസംബർ മാസം 12 ആം തിയതി സിന്ധുവിനോടൊപ്പം തുടങ്ങിയ ആ യാത്ര മറ്റു നാലുപേരെയും കൂടെ കൂട്ടി ഇപ്പോഴും തുടരുന്നു. ദൈവത്തിനു നന്ദി എന്നാണ് താരം കുറിച്ചിരിക്കുന്നത്.
കുറിപ്പ് വായിക്കാം
ജീവിതത്തിൽ എല്ലാം സംഭവിക്കുന്നതാണ്, നല്ലതും, നല്ലതല്ലാത്തതും. പല കാര്യങ്ങളും നമ്മൾ ശ്രമിക്കാറുണ്ട്. ചിലതു വിചാരിച്ചപോലെ നടക്കും, ചിലത് നടക്കില്ല. നടക്കുമ്പോൾ സന്തോഷിക്കും, നടക്കാത്തപ്പോൾ ദുഖിക്കും.
കല്യാണവും ഏകദേശം അതുപോലെയൊക്കെ ആണെന്ന് ഞാൻ വിശ്വസിക്കുന്നു. ബഹുഭൂരിപക്ഷം കല്യാണങ്ങളിലും മുൻപരിചയമില്ലാത്ത ഒരു വ്യകതിയുമായി ഒരുമിച്ചു പോകുവാൻ തീരുമാനിക്കുന്നു. പിന്നീട് അവരുടെ ജീവിതത്തിൽ കുറെ കാര്യങ്ങൾ സംഭവിക്കുന്നു, ചിലരുടെ ബന്ധം നീണ്ടു നിൽക്കും.
ചിലരുടെത്തു ഇടയ്ക്കു പിരിയുന്നു. ചിലർ പങ്കാളി നഷ്ടപ്പെട്ടു ഒറ്റയാവുന്നു, എല്ലാം സംഭവിക്കുന്നതാണ്, ദൈവം എന്നു നമ്മൾ വിളിക്കുന്ന, വിശ്വസിക്കുന്ന ആ അദൃശ്യ ശക്തിയുടെ അനുഗ്രഹത്താൽ 29 വർഷം മുൻപ് ഒരു ഡിസംബർ മാസം 12 ആം തിയതി സിന്ധുവിനോടൊപ്പം തുടങ്ങിയ ആ യാത്ര മറ്റു നാലുപേരെയും കൂടെ കൂട്ടി ഇപ്പോഴും തുടരുന്നു, ദൈവത്തിനു നന്ദി, എല്ലാകുടുംബങ്ങളിലും നന്മയും സന്തോഷവും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.
Post Your Comments