CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ഷൈൻ ടോം ചാക്കോ, ദർശന നായർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ഒപ്പീസ്’: സംവിധാനം സോജൻ ജോസഫ്

കൊച്ചി: കഴിഞ്ഞ പതിനെട്ട് വർഷമായി ബോളിവുഡ് സിനിമകളിലും പരസ്യചിത്രങ്ങളിലും പ്രവർത്തിച്ചു വരുന്ന സോജൻ ജോസഫ് ചെയ്യുന്ന പുതിയ ചിത്രമാണ് ഒപ്പീസ്. ‘കോപ്പയിലെ കൊടുങ്കാറ്റ്’, ‘അലർട്ട് 24 X7′ എന്നീ ചിത്രങ്ങളും സോജൻ ജോസഫ് സംവിധാനം ചെയ്തിട്ടുണ്ട്. ലോകപ്രശസ്ത ഫാഷൻ ഇവന്റായ ദുബായ് ഫാഷൻ ലീഗിൻ്റെ സി.ഇ.ഒയും ഫൗണ്ടറുമാണ് സോജൻ. ആകർഷൻ എൻ്റർടൈൻമെൻ്റ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ’പ്രദ്യുമന കൊളേഗൽ’ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

പ്രണയത്തിന് വ്യത്യസ്ഥമായ തലവും ഭാഷ്യവും നൽകുന്ന ഒരു ചിത്രമായിരിക്കുമിത്. ബക്കിംഗ്ഹാമിലെ ഒരു സംഗീതജ്ഞനെ പ്രണയിച്ച ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം കൂടിയാണിത്. എം. ജയചന്ദ്രൻ്റേതാണ് സംഗീതം. റഫീഖ് അഹമ്മദ്‌, ഹരി നാരായണൻ, മനോജ് യാദവ് എന്നിവരുടേതാണ് വരികൾ. ബോളിവുഡ് അടക്കമുള്ള ഭാഷകളിലെ കലാകാരന്മാർ ഈ ചിത്രത്തിൻ്റെ ഭാഗമാകുന്നുണ്ട്.

പോളി വത്സൻ, അനിൽ കെ ശിവറാം, ജോസഫ് ചിലമ്പൻ എന്നിവർ ഒന്നിക്കുന്ന ‘അച്യുതന്റെ അവസാന ശ്വാസം’: ആദ്യ ഗാനം റിലീസായി

മലയാളിയും ബോളിവുഡിലെ മികച്ച ഛായാഗ്രാഹകനുമായ സന്തോഷ് തുണ്ടിയിൽ ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ബോളിവുഡിലേയും കോളിവുഡിലേയും മികച്ച കോറിയോഗ്രാഫറായ വിഷ്ണു ദേവയാണ് ഈ ചിത്രത്തിൻ്റെ കോറിയോഗ്രാഫി കൈകാര്യം ചെയ്യുന്നത്. ആക്ഷൻ ത്രിൽസ് കൈകാര്യം ചെയ്യുന്നത് റിയൽ സതീഷും. വസ്ത്രാലങ്കാരം – കമാർ എടപ്പാൾ, മേക്കപ്പ് – മനുമോഹൻ, എഡിറ്റിംഗ് – ശ്യാം ശശിധരൻ, കലാസംവിധാനം – അരുൺ ജോസ്, ദീക്ഷിത് ഷെട്ടി.

കന്നഡ – തെലുങ്ക് ചിത്രങ്ങളിലെ ളിലെ അപ് കമിംഗ്‌ താരമായ ദീക്ഷിത് ഷെട്ടിയും, ഷൈൻ ടോം ചാക്കോയുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷൈൻ ടോം ചാക്കോയും ദീക്ഷിത് ഷെട്ടിയും ഒന്നിച്ചഭിനയിച്ച ‘ദസര’ വലിയ വിജയം നേടിയിരുന്നു. ദർശന നായരാണ് ചിത്രത്തിലെ നായിക. ഇഷാ തൽവാർ നല്ലൊരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് ഇത് .

ജോയ് മാത്യ, പ്രമോദ് വെളിയനാട്, ഇന്ദ്രൻസ്, ജോ ജോൺ ചാക്കോ, ബൈജു എഴുപുന്ന, അനുപ് ചന്ദ്രൻ, കോബ്രാ രാജേഷ്, ജൂബി. പി.ദേവ്, രാജേഷ് കേശവ്, അൻവർ, വിജയൻ നായർ, രമേഷ്, പ്രകാശ് നാരായണൻ, സജിതാ മoത്തിൽ, നിതേഷ്, ജീമോൻ, ജീജാ സുരേന്ദ്രൻ, ആൻ്റണി ചമ്പക്കുളം. എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ബാലചന്ദ്രമേനോൻ വ്യത്യസ്ഥമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
എൽദോ സെൽവ രാജാണ് പ്രൊഡക്ഷൻ കൺട്രോളർ.

ജനുവരി മധ്യത്തിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിതത്തിൻ്റെ ചിത്രീകരണം പീരുമേട്, വാഗമൺ, സ്കോട്ലാൻഡ് എന്നിവിടങ്ങളിലായി പൂർത്തിയാകും.

വാഴൂർ ജോസ്.

shortlink

Related Articles

Post Your Comments


Back to top button