
ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളി മനസുകൾ കീഴടക്കിയ നടിയാണ് സായി പല്ലവി. 2015 ൽ പുറത്തിറങ്ങിയ അൽഫോൺസ് പുത്രൻ ചിത്രമായ പ്രേമത്തിലെ മലർ എന്ന കഥാപാത്രമാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്.
മലയാള സിനിമയിലൂടെ അഭിനയ ലോകത്തെത്തിയ താരം ഇതിനോടകം സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച് കഴിയ്ഞ്ഞു. അഭിനയം പോലെ തന്നെ നൃത്തത്തെയും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന താരമാണ് നടി സായി പല്ലവി.
വിവാഹം വേണ്ടെന്ന് വച്ചിരുന്ന താരം തന്റെ അഭിപ്രായം മയപ്പെടുത്തിയിട്ടുണ്ട്. വിവാഹം ചെയ്യുവാൻ എത്തുന്ന പുരുഷൻ ഇരുണ്ട നിറമുള്ള ആളായിരിക്കണം, പാചകം ചെയ്യാനറിയണമെന്നും നടി വ്യക്തമാക്കി. പാചകം തനിക്ക് അറിയില്ലാത്ത പണിയാണെന്നും അതിനാൽ വിവാഹം ചെയ്യുവാൻ എത്തുന്ന ആൾക്ക് പാചകം ചെയ്യാൻ അറിയുന്നത് നല്ലതണെന്നും സായി പല്ലവി. സൗന്ദര്യ വർധക വസ്തുക്കളുടെ പരസ്യത്തിൽ പോലും അഭിനയിക്കില്ലെന്ന സായിയുടെ തീരുമാനത്തിന് കയ്യടിച്ചവരാണ് ആരാധകർ.
Post Your Comments