സൂപ്പർ ഹിറ്റ് സംവിധായകൻ അറ്റ്ലീ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു രാജാ റാണി. ആര്യ, നയൻതാര, ജെയ് എന്നിവർ ഒരുമിച്ച ചിത്രം വമ്പൻ ഹിറ്റായി മാറിയിരുന്നു.
നീണ്ട പത്ത് വർഷങ്ങൾക്ക് ശേഷമായിരുന്നു ജെയും നയൻതാരയും ജോഡികളായി വീണ്ടുമെത്തിയത്. രാജാ റാണിക്ക് ശേഷം അന്നപൂർണ്ണി എന്ന ചിത്രത്തിലാണ് ഇരുവരും എത്തിയത്.
നിങ്ങളുടെ സൗഹൃദമാണോ രാജാ റാണിപോലെ അന്നപൂർണ്ണിയെ വിജയിപ്പിച്ചത് എന്ന ചോദ്യത്തിന് രാജാ റാണിക്ക് ശേഷം ഞങ്ങൾ സംസാരിച്ചിട്ടോ, വിളിച്ചിട്ടോ പോലും ഇല്ലെന്ന മറുപടി കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകരും. രാജാറാണിയിലെ ബന്ധം ഈ സിനിമയും മെച്ചമാക്കുവാൻ സഹായിച്ചു എന്നാണ് ജെയ് പറയുന്നത്. ഇത്ര വർഷം കാണാതിരുന്നതോ, സംസാരിക്കാതിരുന്നതോ പോലും ഈ സിനിമ ചെയ്യുമ്പോൾ തോന്നിയില്ല, രണ്ടുപേരും നല്ല കംഫർട്ടബിൾ ആയിരുന്നു എന്നാണ് നയൻതാരയും പറഞ്ഞത്.
Post Your Comments