ഇന്ത്യൻ സിനിമയെ, പ്രത്യേകിച്ച് മലയാള സിനിമയെ ആഗോള പ്രേക്ഷകരിലേക്ക് കൂടുതൽ എത്തിക്കണമെങ്കിൽ സബ്ടൈറ്റിലുകളെ ഗൗരവമായി സമീപിക്കണമെന്ന് പറയുകയാണ് ഫ്രാൻസിൽ നിന്നുള്ള ചലച്ചിത്ര നിർമ്മാതാവും കൺസൾട്ടന്റും, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ (IFFK) ക്യൂറേറ്റർ സ്ഥാനം അലങ്കരിക്കുന്ന ഗോൾഡ സെല്ലം.
കഠിനമായ ഭാഷയാണ് മലയാളം, വിദേശ പ്രേക്ഷകർക്ക് ആസ്വദിക്കണമെങ്കിൽ, മനസിലാകണണെങ്കിൽ സബ്ടൈറ്റിലുകൾ വേണമെന്നും ഗോൾഡ വ്യക്തമാക്കി.
സബ്ടൈറ്റിൽ പ്രശ്നം സിനിമാ നിർമ്മാതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി അവർക്ക് പരിശീലനം നൽകുന്നതിലൂടെയും ഏജൻസികളുടെ സഹായം തേടുന്നതിലൂടെയും പരിഹരിക്കാനാകുമെന്ന് ഗോൾഡ സെല്ലം അഭിപ്രായപ്പെട്ടു. മലയാള സിനിമയെ ആഗോള തലത്തിൽ കൂടുതൽ സ്വീകാര്യമാക്കുവാനാണ് ശ്രമിക്കുന്നതെന്നും ഗോൾഡ സെല്ലം.
Post Your Comments