ലിയോയിൽ തൃഷയ്‌ക്കൊപ്പം ഒരു ബലാത്സംഗ രംഗം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും അത് നടക്കാത്തതിൽ നിരാശയുണ്ടെന്നും മൻസൂർ അലി ഖാൻ പ്രസ്താവിച്ചത് വൻ വിവാദമായി മാറുകയും ഒടുവിൽ നടിയോട് മാപ്പ് പറയുകയും ചെയ്തിരുന്നു.
എന്നാൽ മാപ്പ് പറഞ്ഞതിന് ശേഷം, നടൻ തുടർന്ന് നടിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു. മൻസൂർ അലി ഖാന്റെ ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് മദ്രാസ് ഹൈക്കോടതി മൻസൂർ അലിഖാനെ അതിരൂക്ഷമായി വിമർശിച്ചിരിക്കുന്നത്.
പൊതു ഇടങ്ങളിൽ പെരുമാറാൻ മൻസൂർ അലിഖാൻ പഠിക്കണമെന്ന് ആവശ്യപ്പെട്ടു. കേസ് ഈ മാസം 22 ലേക്ക് മാറ്റിവച്ചതായും അറിയിച്ചു. താൻ തമാശക്ക് പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് വീണ്ടും തൃഷ പ്രചരിപ്പിക്കുകയാണെന്നും മൻസൂർ പറഞ്ഞിരുന്നു.
Leave a Comment