![](/movie/wp-content/uploads/2023/10/shivanna.jpg)
കന്നഡ സൂപ്പർ താരം ശിവരാജ് കുമാറിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് കോൺഗ്രസ് രംഗത്ത്. കോൺഗ്രസ് സ്ഥാനാർത്ഥിയാക്കാമെന്ന മോഹന വാഗ്ദാനമാണ് കർണ്ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ നൽകിയത്.
സിനിമക്ക് പുറത്തുള്ള മറ്റൊന്നിനോടും തനിക്ക് താൽപ്പര്യമില്ലെന്ന് പറഞ്ഞ ശിവണ്ണ എന്ന് കന്നഡക്കാർ സ്നേഹിക്കുന്ന ശിവരാജ് കുമാർ തിരഞ്ഞെടുപ്പിനില്ലെന്നും വ്യക്തമാക്കി.
സിനിമയിൽ എപ്പോൾ വേണമെങ്കിലും അഭിനയിക്കാം, എന്നാൽ ലോക്സഭയിൽ അംഗമെന്ന ബഹുമതി വീട്ടുപടിക്കൽ എത്തുമ്പോൾ തട്ടിക്കളയരുത് എന്നാണ് ഡികെ ശിവകുമാർ പറഞ്ഞത്. എനിക്ക് അഭിനയമാണ് താൽപ്പര്യം, ജനങ്ങൾക്ക് വിനോദം നൽകുക എന്നതാണ് തന്റെ തൊഴിലെന്നും ഇത്തരം രാഷ്ട്രീയ കാര്യങ്ങളിൽ താൽപ്പര്യമില്ലെന്നും ശിവരാജ് കുമാർ വ്യക്തമാക്കി.
Post Your Comments