മകള്‍ മാളവികയുടെ വിവാഹനിശ്ചയത്തിന് പിന്നാലെ വരനെ പരിചയപ്പെടുത്തി നടൻ ജയറാം പങ്കുവച്ച വാക്കുകൾ വൈറൽ. പാലക്കാട് സ്വദേശിയായ നവനീതാണ് വരൻ. കൂര്‍ഗിലെ മൊണ്‍ട്രോസ് റിസോര്‍ട്ടില്‍ നടന്ന ചടങ്ങിലാണ് മാളവികയും നവനീതും പരസ്പരം വിവാഹമോതിരം അണിയിച്ചത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ ജയറാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.
‘എന്റെ ചക്കിക്കുട്ടന്റെ വിവഹാഹനിശ്ചയം കഴിഞ്ഞു.ഇപ്പോള്‍ എനിക്ക് മറ്റൊരു മകന്‍ കൂടിയുണ്ട്. ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെയിരിക്കട്ടെ എന്നാശംസിക്കുന്നു’ -ജയറാം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മാളവികയ്ക്കും നവനീതിനും പാര്‍വതിക്കും കാളിദാസിനുമൊപ്പമുള്ള ഒരു മനോഹര ചിത്രവും ജയറാം പോസ്റ്റ് ചെയ്തിട്ടുണ്ട്.
യുകെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന നവനീത് പാലക്കാട് നെന്‍മാറ കീഴേപ്പാട്ട് കുടുംബാംഗവും യു.എന്നിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനുമാണ്. 2024 മെയ് മൂന്നിന് ഗുരുവായൂര്‍ വച്ചാണ് ഇവരുടെ വിവാഹം.
Post Your Comments