മകൾ വൈഗക്ക് പിറന്നാൾ ആശംസകളുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. പലപ്പോഴും എനിക്ക് കഥകൾ കിട്ടുന്നത് ഇവൾ എന്നോട് ചോദിക്കുന്ന ചില ചോദ്യങ്ങളിൽ നിന്നാണെന്നാണ് തിരക്കഥാകൃത്ത് കുറിച്ചിരിക്കുന്നത്.
മകളുടെ പത്താം ജൻമദിനത്തിലാണ് അഭിലാഷ് പിള്ള കുറിപ്പുമായെത്തിയത്. ദൈവത്തിനോട് മനസ്സ് കൊണ്ടൊരു പ്രാർത്ഥനയും ആഗ്രഹവുമുണ്ടായിരുന്നു ജനിക്കുന്നത് അച്ചായീന്ന് വിളിച്ചു കൂടെ നടക്കാൻ ഒരു പെൺകുട്ടി ആയിരിക്കണമേയെന്നായിരുന്നുവെന്നും താരം പറയുന്നു.
കുറിപ്പ് വായിക്കാം
പലപ്പോഴും എനിക്ക് കഥകൾ കിട്ടുന്നത് ഇവൾ എന്നോട് ചോദിക്കുന്ന ചില ചോദ്യങ്ങളിൽ നിന്നാണ്, 10 വർഷം മുന്നേ ലേബർ റൂമിനു മുന്നിൽ ടെൻഷൻ അടിച്ചു നിന്ന സമയം ദൈവത്തിനോട് മനസ്സ് കൊണ്ടൊരു പ്രാർത്ഥനയും ആഗ്രഹവുമുണ്ടായിരുന്നു ജനിക്കുന്നത് അച്ചായീന്ന് വിളിച്ചു കൂടെ നടക്കാൻ ഒരു പെൺകുട്ടി ആയിരിക്കണമേയെന്നു.
മാളികപ്പുറത്തിലെ കല്ലുവിന്റെ കഥാപാത്രം പറയുന്ന പല ഡയലോഗുകളും ഞാൻ എഴുതിയത് യഥാർഥ ജീവിതത്തിൽ വൈഗ മോൾ എന്നോട് സംസാരിച്ചിട്ടുള്ളതിൽ നിന്നാണ്.
Post Your Comments