ഞെട്ടിച്ച് നടൻ മൻസൂർ അലിഖാൻ, തൃഷയടക്കം നിരവധിപേർക്കെതിരെ പരാതി നൽകി

മനപൂർവ്വം തൃഷയടക്കം തന്നെ അപമാനിച്ചുവെന്നാണ് പരാതി

വിവാദപരമായ പ്രസ്താവനയിലൂടെ തമിഴകത്തെ ആകെ ഞെട്ടിച്ച നടൻ മൻസൂർ അലി ഖാൻ തൃഷയോട് മാപ്പ് അപേക്ഷിച്ച് രം​ഗത്തെത്തിയിരുന്നു തുടർന്ന് തന്നെ ആക്ഷേപിച്ച മൻസൂർ അലിഖാനെതിരെ നിയമ നടപടികൾ വേണ്ടെന്ന് തൃഷ പറഞ്ഞിരുന്നതായി റിപ്പോർട്ടുകൾ പുറത്തെത്തിയിരുന്നു.

എന്നാലിപ്പോൾ നടി തൃഷ, ദേശീയ വനിതാ കമ്മീഷൻ അം​ഗമായ ഖുശ്ബു, നടൻ ചിരഞ്ജീവി എന്നിവർ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ തന്നെ അപമാനിച്ചു എന്നാണ് മൻസൂർ പരാതി നൽകിയിരിക്കുന്നത്. മാന നഷ്ട കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ലിയോ സിനിമയുമായി ബന്ധപ്പെട്ട പരാമർശമാണ് വൻ വിവാദമായി മാറിയത്. താനാരെയും പരിഹസിച്ചിട്ടില്ലെന്നും എന്നാൽ മനപൂർവ്വം തൃഷയടക്കം തന്നെ അപമാനിച്ചുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.

Share
Leave a Comment