Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

ജീത്തു ജോസഫ് – മോഹൻലാൽ ടീമിൻ്റെ ‘നേര്’: ട്രെയ്‌ലർ പുറത്ത്

കൊച്ചി: കോടതിക്കുള്ളിലും പുറത്തും ഒരു കേസിൻ്റെ പിന്നിലെ നൂലാമാലകൾ എന്തൊക്കെയായിരിക്കുമെന്ന് വ്യക്തമായി കാട്ടിത്തരുന്ന ഒരു ചിത്രമാണ് ജീത്തു ജോസഫ് – മോഹൻ ലാൽ ടീമിൻ്റെ ‘നേര്’. പൂർണ്ണമായും കോർട്ട് റൂം ഡ്രാമയായി വിശേഷിപ്പിക്കാവുന്ന ഈ ചിത്രത്തിൻ്റെ ആദ്യ ട്രെയ്‌ലർ അണിയറപ്രവർത്തകർ പുറത്ത് വിട്ടു.

ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. തിരുവനന്തപുരത്തെ തുമ്പ പൊലീസ് സ്റ്റേഷനിൽ നടന്ന ഒരു കേസാണ് ഈ ചിത്രത്തിലൂടെ വിശകലനം ചെയ്യുന്നത്.

വർഷങ്ങളായി കേസ് അറ്റൻഡ്‌ ചെയ്യാത്ത സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിജയമോഹൻ ഒരു കേസ് അറ്റൻഡ് ചെയ്യാൻ എത്തുന്നു. കേരളത്തിൽ ഒരു കോടതി രാത്രി സിറ്റിംഗ്‌ നടത്തുന്നു എന്ന അസാധാരണമായ സംഭവമാണ് ഇവിടെ നടക്കുന്നത് എന്ന വാക്കുകൾ ഈ ചിത്രത്തിലെ സംഭവങ്ങൾക്ക് ഏറെ ആക്കം കൂട്ടുന്നതാണ്.

സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വിജയമോഹനായി മോഹൻലാൽ അരങ്ങു തകർക്കുന്നു. പ്രിയാമണി, സിദ്ദിഖ്, നന്ദു എന്നിവരുടെ വക്കീൽ പ്രകടനവും ചിത്രത്തിൻ്റെ ഹൈലൈറ്റായി കാണാം. ജഗദീഷ് തികച്ചും വ്യത്യസ്ഥമായ വേഷത്തിലെത്തുന്നു. ഗണേഷ് കുമാർ, അനശ്വര രാജൻ, ശങ്കർ ഇന്ദുചൂഡൻ, ദിനേശ് പ്രഭാകർ, മാത്യു വർഗീസ്, കലേഷ്, കലാഭവൻ ജിൻ്റോ, ശാന്തി മായാദേവി, ശ്രീ ധന്യ, രമാദേവി, രശ്മി അനിൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

മാളികപ്പുറത്തിലെ കല്ലു എന്ന കഥാപാത്രം പറയുന്ന പലതുമെഴുതിയത് എന്റെ വൈ​ഗമോളുടെ സംസാരത്തിൽ നിന്നുമാണ്: അഭിലാഷ് പിള്ള

ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിൻ്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം – സതീഷ് ക്കുറുപ്പ്, എഡിറ്റിംഗ്‌ – വിഎസ് വിനായക്, കലാസംവിധാനം – ബോബൻ, വസ്ത്രാലങ്കാരം: ലിന്റാ ജീത്തു, മേക്കപ്പ് – അമൽ ചന്ദ്ര, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സുധീഷ് രാമചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടേർസ് – സോണി ജി സോളമൻ, എസ്എ ഭാസ്ക്കരൻ, അമരേഷ് കുമാർ, ഫിനാൻസ് കൺട്രോളർ – മനോഹരൻ കെ പയ്യന്നൂർ, പ്രൊഡക്ഷൻ മാനേജേർസ് – പാപ്പച്ചൻ ധനുവച്ചപുരം, ശശിധരൻ കണ്ടാണിശ്ശേരിൽ, ഡിസംബർ ഇരുപത്തിയൊന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്.
ഫോട്ടോ -ബെന്നറ്റ്.എം.വർഗീസ്.

shortlink

Related Articles

Post Your Comments


Back to top button