രൺബീറും രശ്മിക മന്ദാനയും തകർത്ത് അഭിനയിച്ച ആനിമൽ എന്ന ചിത്രം സൂപ്പർ ഹിറ്റായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വമ്പൻ വരവേൽപ്പാണ് യുവജനത ഈ ചിത്രത്തിന് നൽകുന്നത്.
ഇതിനോടകം കോടാനുകോടികളാണ് ചിത്രം കളക്ട് ചെയ്തത്. എന്നാലിപ്പോൾ ആനിമൽ സിനിമ കണ്ട് മകൾ കരഞ്ഞുകൊണ്ടാണ് മടങ്ങിയത് എന്നാണ് കോൺഗ്രസ് നേതാവും ഛത്തീസ്ഗഡ് എംപിയുമായ രൻജീത് രൻജൻ പറയുന്നത്.
സുഹൃത്തുക്കൾക്കൊപ്പമാണ് മകൾ സിനിമക്ക് പോയത്, പക്ഷെ മുഴുവൻ കണ്ട് തീർത്തില്ല, അതിന് മുൻപ് കണ്ണീരണിഞ്ഞാണ് വീട്ടിലേക്ക് വന്നത്. സ്ത്രീകൾക്കെതിരെയുള്ള അക്രമം കാണിക്കുന്ന ഇത്തരം ചിത്രങ്ങൾക്കെതിരെ പ്രതികരിക്കണമെന്നും രൻജീത് രൻജൻ പറഞ്ഞു. ഇത്തരം സിനിമകൾ കണ്ട് വളരുന്ന സമൂഹം ഇത്തരത്തിൽ വികലമായ കാഴ്ച്ചപ്പാടുള്ളവരായി മാറുമെന്നും എംപി.
Post Your Comments