സജ്‌നയുടെ ജീവിതത്തിലെ വില്ലൻ ഞാനല്ല, ജീവിതം നശിപ്പിക്കരുത്: തുറന്നടിച്ച്‌ ഷിയാസ് കരീം

സജ്‌നയുടെ അഭിമുഖം കാണുന്ന സമയത്താണ് അവര്‍ വിവാഹ മോചിതരാവുകയാണെന്ന് പോലും ഞാന്‍ അറിയുന്നത്.

ബിഗ് ബോസ് താരങ്ങളായ സജ്നയും ഫിറോസും വേർപിരിയുന്നുവെന്ന വാർത്ത വന്നത് ദിവസങ്ങൾക്ക് മുൻപാണ്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് സജ്‌നയുടെ തുറന്നു പറച്ചില്‍.

സജ്‌നയും ഫിറോസും പിരിയാന്‍ കാരണം ഷിയാസ് കരീം ആണെന്നുള്ള പ്രചരണമുണ്ടായിരുന്നു. അഭിമുഖത്തില്‍ സ്ജന അത് നിഷേധിച്ചിരുന്നു. ഈ വിഷയത്തില്‍ ഇപ്പോഴിതാ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷിയാസ് കരീം. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷിയാസ് കരീം പ്രതികരിക്കുന്നത്.

‘സജ്‌ന-ഫിറോസ് വിഷയമാണ് ഇന്നിവിടെ വന്നിരിക്കാന്‍ കാരണം. ഇന്റര്‍വ്യുകള്‍ പൊതുവെ കൊടുക്കാറില്ല. ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് വിഷയമാകും. അതിനാലാണ്. പക്ഷെ ഈ വിഷയം ആയതിനാലാണ് വന്നത്. വില്ലനാണോ എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. സിനിമയില്‍ വില്ലനാകാം. പക്ഷെ ജീവിതത്തില്‍ എങ്ങനെയാണ് വില്ലനാകാന്‍ പറ്റുക? സജ്‌നയെ ഞാന്‍ രണ്ട് തവണയാണ് ജീവിതത്തില്‍ കണ്ടിട്ടുള്ളത്. ഒരു ഷോയില്‍ വച്ചും പിന്നീടൊരിക്കല്‍ കോഴിക്കോട് വച്ചും. രണ്ടും ഇവന്റുകളായിരുന്നു. ഫിറോസിനെ ഒരു തവണയാണ് കണ്ടിട്ടുള്ളത്. അല്ലാതെ കണ്ടിട്ടില്ല. അതല്ലാതെ അവരെ എനിക്ക് വ്യക്തിപരമായി അറിയില്ല. അവരുടെ വീട്ടിലും ജീവിതത്തിലും നടക്കുന്നത് എന്താണെന്ന് എനിക്കറിയില്ല’- ഷിയാസ് പറഞ്ഞു.

read also: ഹായ് നാനയിലെ ഒരൊറ്റ ​ഗാനത്തിനായി ശ്രുതി ഹാസൻ വാങ്ങിയത് വമ്പൻ പ്രതിഫലം

‘യൂട്യൂബില്‍ ചില വീഡിയോകള്‍ കണ്ടു ഷിയാസാണോ വില്ലന്‍ എന്ന് ചോദിച്ചുള്ളത്. അതു കണ്ടതിനാലാണ് ഞാന്‍ ഇപ്പോള്‍ വന്നത്. ഇല്ലെങ്കില്‍ എനിക്ക് വരേണ്ട കാര്യമില്ല. ആ ഇന്റര്‍വ്യുവില്‍ അവര്‍ വ്യക്തമായി തന്നെ എല്ലാം പറയുന്നുണ്ട്. ദുബായിലായിരുന്ന സമയത്ത് ഞാന്‍ മഞ്ഞപത്രക്കാരെ തെറിവിളിച്ചിരുന്നു. എല്ലാ മീഡിയക്കാരെയായിരുന്നില്ല പറഞ്ഞത്. എഫ്‌ഐആര്‍ വരും മുമ്പ് ഷിയാസ് കരീം അറസ്റ്റില്‍ എന്നൊക്കെയാണ് അവര്‍ പറഞ്ഞത്.

എന്റെ ഫോട്ടോ വച്ചാല്‍ മാത്രമേ വ്യൂസ് കിട്ടുള്ളൂ എന്നാണോ? ഷിയാസ് ആണോ വില്ലന്‍ എന്നൊക്കെ തമ്പ് നെയില്‍ കാണാം. ഒരാളുടെ ജീവിതം നശിപ്പിച്ചിട്ടല്ല പത്ത് രൂപയുണ്ടാക്കുന്നത്. അന്തസായി പണിയെടുത്ത് കാശുണ്ടാക്കണം. ആ കാശിന് ഒരു വിലയുണ്ടാകും. അല്ലാതെ ഒരാള്‍ പത്ത് പതിമൂന്ന് വര്‍ഷം കഷ്ടപ്പെട്ട് ഉണ്ടാക്കിയ കരിയറും പേരും കുടുംബവുമൊക്കെ നശിപ്പിച്ചു കൊണ്ടാകരുത്. ഇതിന് മുമ്പ് എന്റെ പേരില്‍ മയക്കുമരുന്ന് കേസ് എന്നും വന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയാണ്. പക്ഷെ ഞാന്‍ ലൈവിലുണ്ടായിരുന്നുവെന്നും ഷിയാസ് ഓര്‍ക്കുന്നുണ്ട്.

സജ്‌നയുടെ അഭിമുഖം കാണുന്ന സമയത്താണ് അവര്‍ വിവാഹ മോചിതരാവുകയാണെന്ന് പോലും ഞാന്‍ അറിയുന്നത്. ഫിറോസും സജ്‌നയും തമ്മില്‍ കോണ്ടാക്‌ട് ഉണ്ടെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. അതു തന്നെയാണ് അവര്‍ അഭിമുഖത്തിലും പറഞ്ഞത്. അവര്‍ അങ്ങനെയാണ് ജീവിതത്തില്‍ പോകുന്നത്. പിന്നെ നാട്ടുകാര്‍ക്ക് എന്താണ് പ്രശ്‌നം? വാര്‍ത്ത എഴുതുന്നവര്‍ക്കെന്താണ്, അവര്‍ അവരുടെ ജീവിതവുമായി മുന്നോട്ട് പോകട്ടെ’- ഷിയാസ് പറഞ്ഞു.

Share
Leave a Comment