മിഷോങ് ചുഴലികാറ്റിനെ തുടർന്ന് ചെന്നൈ ഉൾപ്പെടെയുള്ള പ്രദേശങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. കനത്ത വെള്ളക്കെട്ടിൽ ജനജീവിതം താറുമാറായിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ നടൻ രജനികാന്തിന്റെ വീട് സ്ഥിതി ചെയ്യുന്ന പോയസ് ഗാർഡന് ചുറ്റും വെള്ളമാണ്. ഒട്ടുമിക്ക നടീ നടൻമാരും വെള്ളപ്പൊക്കത്തിലെ ദുരിത ജീവിതം വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.
രജനിയുടെ വീട്ടിലും മഴ വെള്ളം കയറിയിട്ടുണ്ട്, ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായിരുന്നു. പലയിടത്തും ഒന്നാം നില വരെ വീടുകളിൽ വെള്ളം കയറിയത് ജനത്തെ ബുദ്ധിമുട്ടിലാക്കി മാറ്റി, വൈദ്യുതി, ഭക്ഷണം, കുടിവെള്ളം എന്നിവക്കെല്ലാം സാധാരണ ജനങ്ങൾ വലയുന്ന കാഴ്ച്ചകളാണ് പുറത്തെത്തിയത്.
Post Your Comments