കാമുകിയുടെ മരണത്തിനു പിന്നാലെ യുവനടൻ അറസ്റ്റിൽ. അല്ലു അര്‍ജുന്റെ പാൻ ഇന്ത്യൻ ചിത്രം പുഷ്പയിലെ സഹനടൻ ജഗദീഷ് പ്രതാപ് ബണ്ടാരിയാണ് പോലീസ് പിടിയിലായിരിക്കുന്നത്.
കാമുകിയുമായി ഒരുമിച്ചു ജീവിക്കുകയായിരുന്നു താരം. എന്നാൽ, നവംബര്‍ 29നു യുവതിയെ വീട്ടില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു യുവതി. ജഗദീഷിന്റെ നിരന്തരമായ പീഡനത്തെയും ഭീഷണിയെയും തുടര്‍ന്നാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നായിരുന്നു പിതാവിന്റെ പാരാതി.
യുവതിയുടെ ഫോണടക്കം പരിശോധിച്ച പോലീസ് നടനെതിരെ തെളിവുകള്‍ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആത്മഹത്യ പ്രേരണ, പീഡനം തുടങ്ങിയ വകുപ്പുകള്‍ നടനെതിരെ ചുമത്തിയിട്ടുണ്ട്. പഞ്ചഗുട്ട പോലീസാണ് നടനെ അറസ്റ്റ് ചെയ്തത്.
Post Your Comments