CinemaGeneralKeralaLatest NewsMollywoodNEWSSocial MediaWOODs

ഇവനാണ് ഡോക്ടർ ഷംനയോട് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ആത്മഹത്യയിലേക്ക് തള്ളിവിട്ട ഡോ. റുവൈസ്: ഷുക്കൂർ വക്കീൽ

പണമാണ് തനിക്ക് വലുതെന്ന് ഡോ. റുവൈസ് പലതവണ പറഞ്ഞിരുന്നതായും സ​ഹോദരൻ

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷംനയെ പ്രണയിക്കുകയും പിന്നീട് വിവാഹം നടക്കണമെങ്കിൽ ബിഎംഡബ്ല്യുവും 15 ഏക്കറും 150 പവനും ചോദിച്ച് സമ്മർദത്തിലാക്കുകയും അത്രയും സ്ത്രീധനം കൊടുത്തില്ലെങ്കിൽ വിവാഹത്തിൽ നിന്ന് പിൻമാറുമെന്നും ഡോ. റുവൈസ് പറഞ്ഞതോടെ ഷംന ആത്മഹത്യ ചെയ്യുകയായിരുന്നു.

വൻ പ്രതിഷേധമാണ് കേരളത്തിലെങ്ങും ഡോക്ടർ ഷംനയുടെ മരണം ഉയർത്തിയിരിക്കുന്നത്. ഡോ. റുവൈസാണ് സ്ത്രീധനത്തിനായി ഷംനയെ സമ്മർദത്തിലാക്കിയതെന്ന് ഷംനയുടെ സഹോദരൻ ജാസിം നാസ് വ്യക്തമാക്കിയിരുന്നു.

പണമാണ് തനിക്ക് വലുതെന്ന് ഡോ. റുവൈസ് പലതവണ പറഞ്ഞിരുന്നതായും സ​ഹോദരൻ വെളിപ്പെടുത്തി. ഉയർന്ന സ്ത്രീധനം ലഭിക്കില്ലെന്ന് തോന്നിയതോടെ വിവാഹ വാ​ഗ്ദാനത്തിൽ നിന്നും റുവൈസ് പിൻമാറുകയായിരുന്നു. ഇതോടെയാണ് ഷംന ആത്മഹത്യ ചെയ്തത്.

ഇതാണ്, വിവാഹ വാ​ഗ്ദാനം കഴിഞ്ഞു സർക്കാർ മെഡിക്കൽ കോളേജിൽ PG ചെയ്യുന്ന പെൺകുട്ടിയോട് സ്ത്രീധനം ആവശ്യപ്പെട്ടു ഒരു ഡോക്ടറെ മരണത്തിലേക്ക് തള്ളി വിട്ട ദേഹമെന്നാണ് നടൻ ഷുക്കൂർ വക്കീൽ കുറിച്ചിരിയ്ക്കുന്നത്.

കുറിപ്പ് വായിക്കാം

റുവൈസ്, ഈ ദേഹമാണ് ആ ദേഹം. 150 പവൻ, 15 ഏക്കർ ഭൂമി, BMW കാർ, പ്രണയം, വിവാഹ വാ​ഗ്ദാനം കഴിഞ്ഞു സർക്കാർ മെഡിക്കൽ കോളേജിൽ PG ചെയ്യുന്ന പെൺകുട്ടിയോട് സ്ത്രീധനം ആവശ്യപ്പെട്ടു ഒരു ഡോക്ടറെ മരണത്തിലേക്ക് തള്ളി വിട്ട ദേഹം.

shortlink

Related Articles

Post Your Comments


Back to top button