ജിയോ ബേബിയുടെ ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ ശബരിമലയ്ക്ക് പോകാൻ മാലയിട്ട രണ്ട് അയ്യപ്പന്മാരുടെ മുഖത്ത് സിങ്കിലെ മലിന ജലം കോരിയൊഴിച്ച നായികയുടെ കഥ വരെ പുരോഗമനം മതിയെന്നാണത്രേ ചിലർ പറയുന്നത്. കാതൽ സിനിമ പിടിച്ചവൻ പടിക്ക് പുറത്ത് നിന്നിട്ടുള്ള പുരോഗമനം മതി ഞമ്മക്ക് എന്ന് ചിലർ തീരുമാനിച്ചുവെന്നാണ് എഴുത്തുകാരിയായ അഞ്ജു പാർവതി കുറിച്ചത്.
കുറിപ്പ് വായിക്കാം
ജിയോ ബേബിയുടെ മഹത്തായ ഭാരതീയ അടുക്കള കണ്ട മാത്രയിൽ ആർത്തവവും അശുദ്ധിയും ബ്രാഹ്മണിക്കൽ ഹെജിമണിയും സവർണ്ണതയും ഒക്കെ അരച്ചുകലക്കി നിരൂപണമെഴുതിയ ബുദ്ധിജീവികൾ കം പുരോഗമനവാദികൾ കം മാനവിക / സ്ത്രീപക്ഷ തുടങ്ങി പൊക ടീമുകൾ ഒക്കെ ഫാറൂഖ് കോളേജ് പടിക്കൽ വരെ ഒന്ന് ചെല്ലുക. അവിടെ നിങ്ങടെ പ്രിയപ്പെട്ട നവോഥാന സംവിധായകൻ പതം പറഞ്ഞു
നിലവിളിച്ചുക്കൊണ്ടിരിപ്പാണ് കാതൽ സിനിമ പിടിച്ചവൻ പടിക്ക് പുറത്ത് നിന്നിട്ടുള്ള പുരോഗമനം മതി ഞമ്മക്ക് എന്ന് യൂണിയൻ തീരുമാനിച്ചുവത്രേ!
അതായത് ശബരിമലയ്ക്ക് പോകാൻ മാലയിട്ട രണ്ട് അയ്യപ്പന്മാരുടെ മുഖത്ത് സിങ്കിലെ മലിന ജലം കോരിയൊഴിച്ച നായികയുടെ കഥ വരെ പുരോഗമനവും നവോഥാനവും ആവാം. അതിലെ മാലയിട്ട അയ്യപ്പനായും വെള്ളം കോരി ഒഴിക്കുന്ന നായിക ആയും അഭിനയിച്ച സുരാജും നിമിഷവും ഒക്കെ ആ മതവിഭാഗത്തിൽ തന്നെയുള്ളവർ ആയതിനാൽ ജിയോയുടെ സെലെക്ഷൻ ഉഗ്രൻ. പക്ഷേ സ്വവർഗ്ഗാനുരാഗി ആയ നായക കഥാപാത്രം തങ്ങളുടെ സ്വന്തം ഇക്കയ്ക്ക് വച്ചു നീട്ടുന്ന തരം പുരോഗമനം ഒക്കെ ജിയോ എടുത്ത് കക്ഷത്തിൽ വച്ചാൽ മതിയെന്ന്!
സ്വവർഗ്ഗ ലൈംഗികത ഉൾക്കൊള്ളുന്ന പ്രൈഡ് ഫ്ലാഗും പിടിച്ച് ഒരു വിദേശി പാലസ്തീനികളെ പിന്തുണച്ച് ക്രിക്കറ്റ് ഗ്രൗണ്ടിൽ പ്രവേശിച്ചപ്പോൾ ഘോരഘോരം കയ്യടിച്ച ജൈവ ബുദ്ധിജീവികൾ ഒക്കെ ഫാറൂഖ് കോളേജിന്റെ മതിലിന്റെ ഇപ്പുറത്തു വച്ച് പ്രൈഡ് ഫ്ലാഗ് എടുത്ത് കളഞ്ഞു നല്ലവരായ ഉണ്ണികൾ ആയി നിൽക്കുകയാണ്. Subtle politics of present day malayalam സിനിമ എന്ന വിഷയത്തെ കുറിച്ച് ജിയോ ഇപ്പോൾ പ്രസംഗിക്കുമ്പോൾ അത് വിഷയം കാതൽ സിനിമ സംബന്ധി ആയി പോവുമല്ലോ.
ഗുജറാത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ കണ്ട മഴവിൽ പ്രണയം എടുത്ത് കാമ്പസിന്റെ അകത്ത് വച്ചാൽ തല റോഡിൽ ഉരുളും എന്ന് സഖാക്കൾക്ക് അറിയാം!!! കാരണം ഫാറൂഖ് കോളേജും മഴവിൽപ്രണയ കഥയും അലുവയും മത്തിക്കറിയും പോലെ ആണല്ലോ.
ഹൈന്ദവ വിരുദ്ധതമായ വള്ളിക്കെട്ടുകൾ അപ്പാടെ എടുത്ത് സപ്പോട്ട കൊടുത്ത് വെള്ളവും വളവും കൊടുത്ത് വളർത്തി വലുതാക്കുന്ന കമ്മിസം അപ്പുറത്ത് എത്തുമ്പോൾ ഉടുത്തിരിക്കുന്ന കളസം വഴി മുള്ളും. കാരണം തല മുഖ്യം ബിഗിലേ.
Post Your Comments