CinemaGeneralKeralaLatest NewsNEWSUncategorized

അങ്ങോട്ടും ഇങ്ങോട്ടും പറയുന്നത് കേൾക്കാൻ കഴിയില്ല, സർക്കാർ ഓഫീസുകളിൽ ചില്ല് കൂടെന്തിനാണ്: സന്തോഷ് കീഴാറ്റൂർ

എന്തൊരു ഗതികേടാണ് പൗരന്റെ അവസ്ഥ

സർക്കാർ ഓഫീസുകളിൽ ചില്ല് കൂട് സ്ഥാപിച്ചിരിക്കുന്നതിനാൽ സംസാരിക്കാൻ പോലും തടസമാകുന്നുവെന്ന് നടൻ സന്തോഷ് കീഴാറ്റൂർ പറയുന്നു. അവർ കസേരയിൽ ഇരിക്കുന്നത് കൊണ്ട് കുനിഞ്ഞ് നിന്ന് ഏമാൻമാരോട് കാര്യങ്ങൾ അവതരിപ്പിക്കണം. സർക്കാർ ഓഫീസിൽ പോയി കുനിഞ്ഞ് നിൽക്കേണ്ടി വരുന്നത് എന്തൊരു ഗതികേടാണെന്നും നടൻ ചോദിക്കുന്നു.

കുറിപ്പ് വായിക്കാം

എന്തിനാണ് സർക്കാർ ഓഫീസുകളിൽ ചില്ല് കൂട്, എന്തിന് സർക്കാർ ജീവനക്കാരുടെ മുന്നിൽ കുനിയണം, രണ്ട് ചോദ്യങ്ങൾ, ഞാൻ ഇന്ന് ഒരു സർക്കാർ വെറ്റിനറി ക്ലിനിക്കിൽ പോയി ചിത്രത്തിൽ കാണുന്ന അന്വേഷണ കൂടിൽ രണ്ട് പേർ ഇരിക്കുന്നുണ്ടായിരുന്നു

ഞാൻ പറയുന്നത് അവരും അവർ പറയുന്നത് ഞാനും കേൾക്കുന്നില്ല പിന്നീടാണ് മനസ്സിലായത് അവർ കസേരയിൽ ഇരിക്കുന്നത് കൊണ്ട് കുനിഞ്ഞ് നിന്ന് ഏമാൻമാരോട് കാര്യങ്ങൾ അവതരിപ്പിക്കണം. സർക്കാർ ഓഫീസിൽ പോയി കുനിഞ്ഞ് നിൽക്കേണ്ടി
വരുന്നത് എന്തൊരു ഗതികേടാണ്. പൗരന്റെ അവസ്ഥ, പ്രായമുള്ളവരുടെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ, അതുകൊണ്ട് സർക്കാരിന്റെ അടിയന്തിര ശ്രദ്ധയിലേക്ക് ഞാനീ കാര്യം അവതരിപ്പിക്കയാണ്, പലവിധ പ്രശ്നങ്ങളുമായി സർക്കാർ ഓഫീസിലേക്ക് വരുന്നവരെ കുനിഞ്ഞ് നിൽക്കാൻ ഇനി എങ്കിലും ഇട വരുത്തരുത്.

സ്വാതന്ത്യം കിട്ടീട്ട് 75 കൊല്ലമായി, സർക്കാർ ഉദ്യോഗസ്ഥരോട് ജോലി ചെയ്യാനാണ് സർക്കാർ കസേര തരുന്നത്, അത് സിംഹാസനമാണെന്ന് ധരിക്കരുത്, ഞങ്ങൾ നിങ്ങളുടെ അടിമകളല്ല, കഴിഞ്ഞ കുറച്ച് മാസങ്ങളായി അമേരിക്ക , ആസ്ടേലിയ തുടങ്ങിയ രാജ്യങ്ങളിലൊക്കെ പോയപ്പോൾ അവിടുത്തെ സർക്കാർ സംവിധാനങ്ങളും ജന സേവനവും കണ്ടപ്പോൾ ഇവിടെ ചില്ല് കൂട്ടിലിരുന്ന് രാജാവാകുന്നവരെ പൊട്ട കിണറ്റിലെറിയാൻ തോന്നും, 100 ശതമാനം ആത്മാർത്ഥയോടെ ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥന്മാരെ
അറിയാം അവർക്ക് വിഷമം ഉണ്ടായതിൽ ക്ഷമിക്കുക.

shortlink

Post Your Comments


Back to top button