
മിഷോങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ദുരിതത്തിലും ചെന്നൈയിലെ ജനങ്ങൾ വലയുകയാണ്. ഭക്ഷണമോ, വെള്ളമോ പോലും കൃത്യമായി ലഭിക്കാത്തതിൽ ജനങ്ങൾ പ്രതിഷേധം രേഖപ്പെടുത്തി എത്തിയിരുന്നു.
മഴ ശമിച്ചെങ്കിലും ഉയർന്ന വെള്ളക്കെട്ട് ജന ജീവിതം പാടേ സ്തംഭിപ്പിച്ചിരിക്കുകയാണ്. കുട്ടികളും സ്ത്രീകളും അടക്കം ഉള്ളവരെ സർക്കാർ സഹായിക്കാതെ പ്രമുഖരുടെ പിന്നാലെ പോകുകയാണെന്ന് ആരോപിച്ച് പലരും രംഗത്തെത്തിയിരുന്നു.
എന്നാലിപ്പോൾ വെള്ളപ്പൊക്കത്തിൽ റീൽസുമായെത്തിയ നടി ശിവാനിയെ അറഞ്ചം പുറഞ്ചം ട്രോളുകയും രോഷം രേഖപ്പെടുത്തുകയും ചെയ്തിരിക്കുകയാണ് ആരാധകർ അടക്കം.
വെള്ളക്കെട്ടിന് സമീപം നിന്ന് ആസ്വദിച്ച് റീൽസ് ചെയ്തതാണ് നടിക്ക് പണി വാങ്ങി കൊടുത്തത്. ജനങ്ങൾ ജീവിക്കാനായി നെട്ടോട്ടം ഓടുകയും പലരും ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും പെട്ട് മരണമടയുകയു ചെയ്തപ്പോൾ ഇത്തരത്തിൽ റീൽസുമായെത്തിയ നടിയെ കണ്ടംവഴി ഓടിച്ചിരിക്കുകയാണ് ജനങ്ങൾ.
Post Your Comments