
അയൽവാസിയെ വെടിവച്ച് കൊന്ന കേസില്‍ സീരിയല്‍ നടന്‍ അറസ്റ്റില്‍. ഹിന്ദി സീരിയല്‍ നടന്‍ ഭൂപീന്ദര്‍ സിങ്ങിനെതിരെയാണ് കേസെടുത്തത്. മരം വെട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
അയല്‍വാസിയായ ഗോവിന്ദ് നടനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. തന്റെ ഫാമിലെ മരങ്ങള്‍ മുറിച്ചതുമായി ബന്ധപ്പെട്ടതായിരുന്നു കേസ്. ഇതിനെ തുടർന്ന് ഭൂപീന്ദര്‍ സിങ്ങും സഹായികളും ചേര്‍ന്ന് യുവാവിന്റെ കുടുംബത്തെ ആക്രമിക്കുകയായിരുന്നു.
നടനും സഹായികളും ചേര്‍ന്ന് നാലംഗ കുടുംബത്തിനു നേരെ പത്ത് റൗണ്ട് വെടിവച്ചു. 23 കാരനായ ഗോവിന്ദ് ആണ് കൊല്ലപ്പെട്ടത്. ഗോവിന്ദിന്റെ അച്ഛന്‍ ഗുര്‍ദീപ് സിങ്, അമ്മ മീര ഭായ്, സഹോദരന്‍ അംറീക് സിങ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
Post Your Comments