Film ArticlesInternationalKeralaNational

ഒരാൾക്ക് ഒരു ഇണ എന്നതേ തെറ്റ് എന്നു പറഞ്ഞ ജിയോ ബേബിയെ കേൾക്കില്ലെന്ന് വിദ്യാർത്ഥികൾ തീരുമാനിച്ചു: കുറിപ്പ്

ജിയോ ബേബിയെ കേൾക്കില്ലെന്ന് വിദ്യാർത്ഥികൾ തീരുമാനിക്കുകയായിരുന്നു

കഴിഞ്ഞ ദിവസം സംവിധായകൻ ജിയോ ബേബി ഫാറൂഖ് കോളേജിനെതിരെ രം​ഗത്ത് വന്നിരുന്നു. കോളേജിലെ പരിപാടിക്കായി തന്നെ ക്ഷണിക്കുകയും പിന്നീട് അത് റദ്ദ് ചെയ്യുകയും ചെയ്തതാണ് സംവിധായകനെ ചൊടിപ്പിച്ചത്.

ജിയോ ബേബിയുടെ ധാർമ്മിക മൂല്യങ്ങൾ ശരിയല്ലെന്ന് പറഞ്ഞാണ് റദ്ദാക്കിയതെന്നും സംവിധായകൻ പറഞ്ഞിരുന്നു. എന്നാൽ ഒരാൾക്ക് ഒരു ഇണ എന്നതേ തെറ്റ് എന്നു പറഞ്ഞ ജിയോ ബേബിയെ കേൾക്കില്ലെന്ന് വിദ്യാർത്ഥികൾ തീരുമാനിക്കുകയായിരുന്നു എന്നാണ് എംഎസ്എഫ് സംസ്ഥാന പ്രസിഡൻന്റ് പികെ നവാസ്.

കുറിപ്പ് വായിക്കാം

ഒരാൾക്ക് ഒരു ഇണ എന്നതേ തെറ്റാണ് “വിവാഹം എന്നത് ദുഷിച്ച വ്യവസ്ഥിതിയാണ്”, “കുടുംബം ഒരു മോശം സ്ഥലമാണ്” “എൻ്റെ സിനിമ കണ്ട് ഒരു പത്ത് വിവാഹ മോചനമെങ്കിലും സംഭവിച്ചാൽ ഞാൻ സന്തോഷവാനാണ്.

(ഈ ടൈപ്പ് ഇനിയും ഒരുപാടുണ്ട്) ഇങ്ങനെയൊക്കെ പറയുന്നൊരു മനുഷ്യനെ ഞങ്ങൾ കേൾക്കില്ല എന്നാണ് ഫാറൂഖ് കോളേജിലെ വിദ്യാർത്ഥികൾ തീരുമാനിച്ചത്.

തടയുമെന്നോ, തടുക്കുമെന്നോ, പറയാൻ അനുവദിക്കില്ലെന്നോ അവർ പറഞ്ഞില്ല. അദ്ദേഹത്തിന് പറയാനുള്ള അവകാശം പോലെ തന്നെ വിദ്യാർത്ഥികൾക്ക് കേൾക്കേണ്ടെന്ന് തീരുമാനിക്കാനും അവകാശമുണ്ടെന്ന് എഴുത്തുകാരൻ മനസലാക്കണന്നും എ പറയുന്നത്യഎസ്എഫ് സംസ്ഥാന പ്രസിഡൻന്റ് പികെ നവാസ്.

shortlink

Post Your Comments


Back to top button