ഇത്രയും വിലക്കൂടിയ ചെരുപ്പ് വാങ്ങിയ കാശിന് പാവപ്പെട്ട അമ്മമാർക്ക് വീട് വച്ച് കൊടുക്കൂ, കല്യാണിയെ ഉപദേശിച്ച് ആരാധകർ

ആന്റണി എന്ന ചിത്രമാണ് നടിയുടെ ഏറ്റവും പുതിയ സിനിമ

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നടി കല്യാണി പ്രിയദ​ർശൻ. ആന്റണി എന്ന ചിത്രമാണ് നടിയുടെ ഏറ്റവും പുതിയ സിനിമ.

വിധവകളും നിരാലംബരുമായ അമ്മമാർക്ക് വീടൊരുക്കാനായി അൻവർ സാദത്ത് എംഎൽഎ നടത്തുന്ന പദ്ധതിയാണ് അമ്മക്കിളിക്കൂട്. 50 ആമത്തെ വീടിന്റെ താക്കോൽ കൈമാറുന്ന പരിപാടിക്കായി എത്തിയ നടി കല്യാണി ധരിച്ചിരുന്നത് വളരെ വില കൂടിയ ചെരിപ്പാണ് ധരിച്ചതെന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്.

ഡിയോർ ഡിവേ സ്ലൈഡ് എന്ന ബ്രാൻഡിന്റെ ചെരിപ്പാണ് കല്യാണി ധരിച്ചത്, ഏകദേശം 65000 ത്തോളം രൂപ വിലവരുന്ന ചെരിപ്പ് ധരിക്കുന്നതിന് പകരം ആ കാശിന്   പാവപ്പെട്ട അമ്മമാർക്ക് വീട് വച്ച് കൊടുക്കൂ എന്നാണ് ആരാധകർ നടിയെ ഉപദേശിക്കുന്നത്.

Share
Leave a Comment