
തെലുങ്ക് സൂപ്പർ താരമായ വരുൺ തേജും ലാവണ്യ ത്രിപാഠിയും ഹണിമൂണിനായി ലണ്ടനിലെത്തിയ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിയ്ക്കുന്നത്. ഇക്കഴിഞ്ഞ നവംബർ ഒന്നിന് ഇറ്റലിയിലെ ടസ്‌കാനിയിൽ വെച്ച് നടന്ന ഗംഭീര വിവാഹത്തിലാണ് ഇരുവരും വിവാഹിതരായത്.
വിവാഹത്തിന് ശേഷം ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ നവദമ്പതികൾ തെലുങ്ക് സിനിമാ ലോകത്തെ താരങ്ങൾക്കും സുഹൃത്തുക്കൾക്കുമായി വിപുലമായ റിസപ്ഷനാണ് സംഘടിപ്പിച്ചത്.
ഫിദ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് വരുൺ തേജ്. വർഷങ്ങൾ നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. 2017 ൽ മിസ്റ്റർ എന്ന ചിത്രത്തിന്റെ സെറ്റിലാണ് ഇരുവരും പരിചയമായത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
Post Your Comments