മലയാളികൾക്ക് ഏറെ പരിചിതയാണ് നടി പ്രവീണ. എന്നാൽ കഴിഞ്ഞ 6 വർഷമായി താനും കുടുംബവും അനുഭവിക്കുന്ന കഷ്ട്ടപ്പാട് വിവരിക്കാനാവുന്നതല്ലെന്നാണ് നടി പറയുന്നത്.
ഒരു യുവാവ് തന്റെയും മകളുടെയും ചിത്രങ്ങളെല്ലാം എടുത്ത് അശ്ലീലം കലർത്തി സോഷ്യൽ മീഡിയയിലടക്കം പ്രചരിപ്പിക്കുന്നത് തുടരുകയാണെന്നും പല തവണ പരാതി കൊടുത്തിട്ടും ഒരു തവണ അയാളെ പോലീസ് വിളിപ്പിച്ച് താക്കീത് നൽകി അയാളെ വിട്ടയച്ചെന്നും പ്രവീണ വ്യക്തമാക്കി.
നിരന്തരമായി താൻ പരാതി നൽകിയിട്ടും തനിക്കും കുടുംബത്തിനും ഈ പ്രശ്നത്തിൽ നിന്നും യാതൊരു മോചനവുമില്ലെന്ന് നടി. മകളെയടക്കം അപമാനിക്കുന്ന ഇയാളെ എന്ത് കൊണ്ട് പോലീസ് വേണ്ടവിധത്തിൽ ചോദ്യം ചെയ്യുന്നില്ലെന്നും നടി ചോദിക്കുന്നു. ഇനി എന്നാണ് ഈ പ്രശ്നത്തിൽ നിന്ന് മോചിതയാകുന്നതെന്ന് അറിയില്ലെന്നും നടി.
Post Your Comments