ഏതാനും നാളുകളായി അഭിഷേകും ഐശ്വര്യറായിയും തമ്മിൽ പ്രശ്നങ്ങളാണെന്നും ഉടൻ തന്നെ വേർപിരിയൽ ഉണ്ടാകുമെന്നും സൂചനകൾ ലഭിച്ചിരുന്നു. പൊതു ചടങ്ങുകളിൽ ഒരുമിച്ച് എത്താതെയും ചിത്രങ്ങൾ പങ്കുവക്കാതെയും ഇരുന്നപ്പോൾ ദമ്പതികൾ ഉടൻ വേർപിരിയുമെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്.
എന്നാൽ ഇത്തരം വാർത്തകൾക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കി രംഗത്തേത്തിയിരിക്കുകയാണ് ബച്ചൻ ഫാമിലി. കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിന്റെ ദി ആർച്ചീസ് എന്ന ചിത്രത്തിന്റെ പ്രീമിയറിന് ബച്ചനും ഫാമിലിയും ഒരുമിച്ച് എത്തിയതോടെയാണ് ഡിവോഴ്സ് വാർത്തകൾക്ക് വിരാമമായത്.
പൊതു പരിപാടിയിൽ ഐശ്വര്യ അണിയിച്ച വിവാഹ മോതിരം ഊരി അഭിഷേക് എത്തിയത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു. കുടുംബത്തിനും ഭർത്താവിനും ഒപ്പം സന്തോഷത്തോടെ നിൽക്കുന്ന ഐശ്വര്യയെ ചിത്രങ്ങളിൽ കാണാം.
Post Your Comments