CinemaGeneralKollywoodLatest NewsNationalNEWSWOODs

കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം വെള്ളക്കെട്ടിൽ കഷ്ട്ടപ്പെടുമ്പോൾ തമിഴ്നാട് സർക്കാർ പ്രമുഖരുടെ പിന്നാലെപോകുന്നു: അ​ദിതി

ആളുകളെ രക്ഷിക്കുന്ന രീതിയിലും പാളിച്ചകളുണ്ടെന്ന് അ​ദിതി

തമിഴ്‌നാട് സർക്കാരിനെ ചോദ്യം ചെയ്യാൻ ‘അരുവി’ നടി അദിതി ബാലൻ രം​ഗത്ത്. മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് ചെന്നൈയിൽ വൻ പ്രളയമാണ് രൂപപ്പെട്ടത്.

ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ രക്ഷിക്കുന്നതിനിടയിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ വാഹനവ്യൂഹത്തിന് വഴിയൊരുക്കാൻ തന്റെ കാർ നീക്കാൻ തന്നോട് ആവശ്യപ്പെട്ടതായി നടി വ്യക്തമാക്കി.

ചെന്നൈ വെള്ളപ്പൊക്കത്തിൽ നിന്ന് ആളുകളെ രക്ഷിക്കുന്ന രീതിയിലും പാളിച്ചകളുണ്ടെന്ന് അ​ദിതി. കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം വെള്ളക്കെട്ടിൽ കഷ്ട്ടപ്പെടുമ്പോൾ തമിഴ്നാട് സർക്കാർ പ്രമുഖരുടെ പിന്നാലെ പോകുന്നുവെന്നും നടി കുറ്റപ്പെടുത്തി, ഇത് സംബന്ധിച്ച നടിയുടെ പോസ്റ്റുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button