മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈയിൽ പലയിടങ്ങളിലും വെള്ളപ്പൊക്കത്താൽ വലയുകയാണ് ജനങ്ങൾ. മഴയുടെ ശക്തി കുറഞ്ഞെങ്കിലും വെള്ളം ഇറങ്ങി തുടങ്ങാത്തത് ജനജീവിതത്തെ ബാധിച്ചിരിക്കുകയാണ്.
കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ചെന്നൈ കോർപ്പറേഷന്റെ ഭാഗത്ത് നിന്ന് ഉണ്ടായ പ്രതികരണം നിരാശാജനകമാണെന്നാണ് വിശാൽ പറയുന്നത്. ചെന്നൈ പ്രിയ രാജനും മറ്റ് ഉദ്യോഗസ്ഥരും അറിയാൻ നിങ്ങൾ സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ വീടുകളിൽ വെള്ളം കയറിയിട്ടില്ല എന്ന് കരുതുന്നു.
2015 ൽ ഇതുപോലെ വെള്ളപ്പൊക്ക സമയത്ത് ദുരിതാശ്വാസ പ്രവർത്തനത്തിന് ഇറങ്ങിയത് ഓർക്കുന്നു, വീണ്ടും ഇറങ്ങേണ്ടി വന്നത് നിരാശാജനകമാണ്. എല്ലാ മണ്ഡലങ്ങളിലെയും എംഎൽഎമാരെയും രക്ഷാപ്രവർത്തനത്തിന് കാണണം. ഇതൊക്കെ പറയേണ്ടി വരുന്നതിൽ ലഞ്ജ ഉണ്ടെന്നും നടൻ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. അണ്ണാ നഗറിലെ എന്റെ വീട്ടിൽ ഒരടിയിൽ കൂടുതൽ വെള്ളമുണ്ട്, അപ്പോൾ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ ദുരിതം അധികാരികൾ കാണണമെന്നും വിശാൽ.
Post Your Comments