CinemaGeneralKeralaLatest NewsMollywoodNEWSWOODs

ഒരിക്കലും മറ്റൊരു രീതിയിലും ഷിയാസ് കരീമിനെ കണ്ടിട്ടില്ല, ഫിറോസ് ഇക്കയും ഞാനും വേർപിരിയുന്നതിന്റെ കാരണമിതാണ്: സജ്ന

സഹോദരനെ പോലെ കണ്ട വ്യക്തി ദുരുദേശത്തോടെ വന്നു സ്പർശിച്ചു

ബി​ഗ്ബോസ് സീസൺ 3 ലൂടെ പ്രശസ്തരായ ഫിറോസും സജ്നയും ഡിവോഴ്സ് ആകുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇരുവരുടേയും വേർപിരിയൽ വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്.

ഫിറോസുമായി പിരിയുന്നു എന്നത് സത്യമാണ്, അതിന് ഷിയാസല്ല കാരണം. പലരും മോശമായി വന്നു പെരുമാറുന്നു, സഹോദരനെ പോലെ കണ്ട വ്യക്തി ദുരുദേശത്തോടെ വന്നു സ്പർശിച്ചുവെന്നും സജ്ന വ്യക്തമാക്കി.

മ്യൂച്വൽ തീരുമാനത്തിലൂടെ വേർപിരിയുകയാണ്. കാരണം തികച്ചും വ്യക്തിപരമാണ്, പുറത്ത് പറയാൻ ആ​ഗ്രഹിക്കുന്നില്ലെന്നും സജ്ന പറയുന്നു. ഫിറോസിക്ക കൂടെ ഇല്ലെന്ന് അറിഞ്ഞ് പലരും ദുരുപയോ​ഗം ചെയ്യുവാൻ ശ്രമിക്കുകയാണ്. മക്കൾക്ക് ഞങ്ങൾ പിരിഞ്ഞുവെന്ന് അറിയില്ല. ഷിയാസിന് ഇതിൽ ബന്ധമില്ല. സജ്ന ഫിറോസ് അല്ല, സജ്ന നൂർ ആണ് ഞാനെന്നും വ്യക്തമാക്കി. ഷിയാസിനെ പോലൊരു വ്യക്തിയെ ഇത്തരം പ്രശ്നങ്ങളിലേക്ക് വലിച്ചിടരുതെന്നും സജ്ന പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button