GeneralLatest NewsNEWS

സജ്‌ന ഫിറോസ് അല്ല, സജ്‌ന നൂര്‍, ആ വീട് ഞങ്ങൾ രണ്ടുപേരുടെയും പേരിൽ: ഫിറോസുമായി പിരിഞ്ഞതിന്റെ കാരണം വ്യക്തമാക്കി സജ്‌ന

കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോള്‍ വേര്‍പിരിയല്‍ വേദനയുണ്ടാക്കുന്നുണ്ട്

മലയാള ടെലിവിഷൻ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതരായ താരദമ്പതിമാരാണ് സജ്‌നയും ഫിറോസും. ഇരുവരും ഇപ്പോൾ വേർപിരിഞ്ഞിരിക്കുകയാണ്. എന്നാൽ തങ്ങൾ വേർപിരിഞ്ഞത് മക്കള്‍ക്ക് അറിയില്ലെന്നും മക്കളെ കാണാൻ വീട്ടില്‍ വരാറുണ്ടെന്നും സജ്‌ന പറയുന്നു.

read also: നാണക്കേടുകൊണ്ട് തല കുനിയുകയാണ്: ചെന്നൈ മേയർക്കെതിരെ രൂക്ഷവിമർശനവുമായി വിശാൽ

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..

‘ഞങ്ങള്‍ക്ക് ഒരുമിച്ച്‌ മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യമാണ്. ഒരുമിച്ച്‌ ഇത്രയും നാള്‍ ഉണ്ടായിരുന്ന വ്യക്തി ഇപ്പോഴില്ലാത്തതിനാല്‍ അതിന്റെ വിഷമമുണ്ട്. എന്നാൽ, ഞങ്ങളുടെ വേര്‍പിരിയലില്‍ മറ്റൊരാളുടെ ഇടപെടല്‍ ഇല്ല. വേര്‍പിരിഞ്ഞെങ്കിലും ഫിറോസുമായി സംസാരിക്കാറുണ്ട്. മക്കള്‍ക്ക് ഞങ്ങള്‍ വേര്‍പിരിഞ്ഞെന്ന കാര്യം അറിയില്ല. മക്കള്‍ എന്റെ മാതാവിനൊപ്പമാണ്. ഫിറോസ് ഷൂട്ടിന് പോയെന്നാണ് മക്കളോട് പറയാറുള്ളത്. കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോള്‍ വേര്‍പിരിയല്‍ വേദനയുണ്ടാക്കുന്നുണ്ട്. അദ്ദേഹം മക്കളെ കാണാൻ വീട്ടില്‍ വരാറുണ്ടെന്നും’ സജ്‌ന പറയുന്നു.

‘ഇപ്പോള്‍ എന്റെ പേര് സജ്‌ന ഫിറോസ് അല്ല സജ്‌ന നൂര്‍ എന്നാണ്. നൂര്‍ ജഹാൻ എന്ന ഉമ്മയുടെ പേര് ചുരുക്കിയതാണ് നൂര്‍ എന്നത്. ഞങ്ങള്‍ ഒന്നിച്ച്‌ പണിത വീട് ഇപ്പോഴും രണ്ട് പേരുടെയും പേരിലാണ്. ഒന്നുകില്‍ അത് ഞങ്ങളില്‍ ഒരാള്‍ എടുക്കും അല്ലെങ്കില്‍ വില്‍ക്കുമെന്നും’ താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button