![](/movie/wp-content/uploads/2023/12/neru-3.png)
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രത്തിൻ്റെ മൂന്നാമത് പോസ്റ്റർ പ്രകാശനം ചെയ്തിരിക്കുന്നു. കഴിഞ്ഞ രണ്ടു പോസ്റ്ററുകളും മോഹൻലാലിൻ്റേതു മാത്രമായിരുന്നു വെങ്കിൽ ഇക്കുറി മോഹൻലാൽ, പ്രിയാമണി, അനശ്വര രാജൻ എന്നിവരുടെ പടം സഹിതമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കളാണിവർ.
നിയമയുദ്ധത്തിൻ്റെ പശ്ചാത്തലത്തിലൂടെ കോർട്ട് റൂം ഡ്രാമയായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാലും, പ്രിയാമണിയും അഭിഭാഷകരായിട്ടാണെത്തുന്നത്. ഒരു കേസ്സിൻ്റെ നീതിക്കായി ഇരുവശത്തും അണിനിരന്ന് അവർ തങ്ങളുടെ വാദഗതികളെ അക്കമിട്ട് നിരത്തുമ്പോൾ കോടതി നിയമയുദ്ധത്തിൻ്റെ പോർക്കളമായി മാറുകയാണ്. ഒരു പക്ഷെ സമീപകാലത്തെ ഏറ്റം മികച്ച കോർട്ട് റൂം ഡ്രാമയായിരിക്കും ഈ ചിത്രം.
പ്രേക്ഷകരുടെ ഇടയിൽ ഏറെ വേരോട്ടമുള്ള ഒരു യുവനടിയാണ് അനശ്വരാ രാജൻ: തണ്ണീർമത്തനിലൂടെ തിളങ്ങിയ ഈ നടി ഇന്ന് സഹ്യനുമപ്പുറം തൻ്റെ സാന്നിദ്ധ്യം ഉറപ്പിച്ചിരിക്കുന്നു. ഈ ചിത്രത്തിലെ നിയമയുദ്ധം തെളിയിക്കപ്പെടുന്നത് ഏതു കേസ്സാണ്.? പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിലേറ്റിക്കൊണ്ടാണ് ഈ കോടതിച്ചിത്രംജീത്തു ജോസഫ് സമ്മാനിക്കുന്നത്.
വർണ്ണപ്പകിട്ടും, ആരവങ്ങളുമില്ലാതെ ഒരു ലീഗൽ ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. കോടതി രംഗങൾ നിരവധി കണ്ടിട്ടുണ്ടങ്കിലും ഈ ചിത്രം പ്രേക്ഷകർക്ക് പുതിയൊരു അനുഭവം സമ്മാനിച്ചിരിക്കും’ ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാർ, നന്ദു, മാത്യു വർഗീസ്, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, കലേഷ്, കലാഭവൻ ജിൻ്റോ, ശാന്തി മായാദേവി, രമാദേവി, രശ്മി അനിൽ എന്നിവരും പ്രധാന താരങ്ങളാണ്.’ ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
വിനായക് ശശികുമാറിൻ്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം. സതീഷ് ക്കുറുപ്പ് – എഡിറ്റിംഗ് – വി.എസ്.വിനായക് ‘കലാസംവിധാനം – ബോബൻ, കോസ്സ്യും – ഡിസൈൻ ലൈന്റാ ജീത്തു. മേക്കപ്പ് അമൽ ചന്ദ്ര, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുധീഷ് രാമചന്ദ്രൻ.
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – സോണി.ജി.സോളമൻ – എസ്.എ.ഭാസ്ക്കരൻ, അമരേഷ് കുമാർ. ഫിനാൻസ് കൺേ ട്രാളർ- മനോഹരൻ പയ്യന്നൂർ. പ്രൊഡക്ഷൻ മാനേജേഴ്സ് – ശശിധരൻ കണ്ടാണിശ്ശേരിൽ, പാപ്പച്ചൻ ധനുവച്ചപുരം, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്. പ്രണവ് മോഹൻ. പ്രൊഡക്ഷൻ കൺട്രോളർ-സിദ്ദു പനയ്ക്കൽ, നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ക്രിസ്തുമസ്സിനു മുന്നോടിയായി ഡിസംബർ ഇരുപത്തി ഒന്നിന് പ്രദർശനത്തിനെത്തുന്നു, വാഴൂർ ജോസ്, അജേഷ് ചങ്ങനാശ്ശേരി, നുജുമൂദീൻ സന്തോഷ് അടവീശ്വര, റെജി കോട്ടയം, മുടക്കാരിൻ, വിനോദ് വെളിയനാട്, ജോസ് പാലാ, ടിജി ചങ്ങനാശ്ശേരി, മധു ഏഴംകുളം, ശ്രീജ കുറുപ്പ്, ബീന മരിയ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ..
കഥ, ക്യാമറ -ജയിൻ ക്രിസ്റ്റഫർ, എഡിറ്റിംഗ് -വിജിൽ എഫ് എക്സ്. കളറിസ്റ് -വിജയകുമാർ, സ്റ്റുഡിയോ -ബോർക്കിഡ് മീഡിയ, മ്യൂസിക് -മധുലാൽ ശങ്കർ, ഗാനരചന -സെബാസ്റ്റ്യൻ ഒറ്റമശ്ശേരി, ഗായകർ -അരവിന്ദ് വേണുഗോപാൽ, സജി, പാർവതി, ബാക്ക് ഗ്രൗണ്ട് സ്കോർ -റോഷൻ മാത്യു റോബി, ആർട്ട് -ദിലീപ് ചുങ്കപ്പാറ, മേക്കപ്പ് -രതീഷ് രവി,കൊറിയോ ഗ്രാഫർ – സംഗീത്, വസ്ത്രാ ലങ്കാരം -മധു ഏഴം കുളം, അസോസിയേറ്റ് ഡയറക്ടർ -സുധീഷ് കോശി, അസിസ്റ്റന്റ് ഡയറക്ടർസ് -വിനോദ് വെളിയനാട്, സുഭാഷ് ചവറ, അസോസിയേറ്റ് ക്യാമറമെൻ -ഋഷി രാജു, പ്രൊഡക്ഷൻ കൺട്രോളർ -മഹേഷ്, ഫിനാൻസ് മാനേജർ -ഹരിപ്രസാദ്, പി.ആർ.ഒ- പി.ആർ.സുമേരൻ. സ്റ്റിൽസ് -കുമാർ.എം’ പി.,ഡിസൈൻ -സന മീഡിയ. പി.ആർ.ഒ: പി.ആർ.സുമേരൻ.
Post Your Comments