
ജോഷിയുടെ സംവിധാനത്തിൽ ഇറങ്ങിയ ആന്റണി എന്ന ചിത്രത്തിൽ നടി കല്യാണിയും ജോജുവും തമ്മിലുള്ള കെമിസ്ട്രി ആരാധകരിയിടയിൽ ഏറെ ചർച്ചയാകുകയാണ്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾക്കായി കല്യാണി ചെയ്ത ത്യാഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ആന്റണിയിലെ ആക്ഷനെ പറ്റിയും തന്റെ കഥാപാത്രമായ ആൻമരിയയെ സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി അറിയിക്കുകയും ചെയ്തുകൊണ്ട് കല്യാണി പങ്കുവച്ച കുറിപ്പ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
‘നിങ്ങളുടെ കംഫർട്ട് സോണിൽ വളർച്ചയില്ല. നിങ്ങളുടെ വളർച്ചാ മേഖലയിൽ ഒരു സുഖവുമില്ല.ഞാൻ വളരെ വൈകി മനസ്സിലാക്കിയ കാര്യമാണിത്.. പഞ്ചുകൾ റിയൽ ആയിരുന്നു. കിക്കുകൾ റിയലായിരുന്നു. ചതവുകൾ റിയലായിരുന്നു. മുറിവുകൾ റിയലായിരുന്നു. കണ്ണുനീർ റിയലായിരുന്നു. പുഞ്ചിരി യഥാർത്ഥമായിരുന്നു… പക്ഷേ രക്തം യഥാർത്ഥ്യം ആയിരുന്നില്ല. സുഹൃത്തുക്കളെ നിങ്ങൾ കയ്യടിച്ചതിന് നന്ദി. അലറിവിളിച്ചതിന് നന്ദി. എല്ലാറ്റിനും ഉപരിയായി ആനിനോട് ദയയും സ്നേഹവും കാണിച്ചതിന് ഒരുപാട് നന്ദി..’, എന്നാണ് കല്യാണി പ്രിയദർശൻ കുറിച്ചത്. ഒപ്പം ചില ഫോട്ടോകളും കല്യാണി ഷെയർ ചെയ്തിട്ടുണ്ട്.
Post Your Comments