മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് കഷ്ടത അനുഭവിക്കുകയാണ് ജനങ്ങൾ. ചുഴലിക്കാറ്റ് നാശം വിതച്ച ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപട്ട്, തിരുവള്ളൂർ മേഖലകളിൽ അടിയന്തിര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പത്ത് ലക്ഷം രൂപ നൽകിയിരിക്കുകയാണ് നടൻമാരായ സൂര്യയും കാർത്തിയും.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാടിന്റെ വടക്കൻ തീരത്ത് ചെന്നൈ, ചെങ്കൽപട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ചെന്നൈയുടെ വിവിധ ഭാഗങ്ങളിൽ മഴവെള്ളം നിറഞ്ഞ് ജനജീവിതം ദുരിതത്തിലായി മാറിയിരിക്കുകയാണ്.
കൂടാതെ ദുരിതബാധിതർക്ക് ഭക്ഷണമുൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ഉടൻ തന്നെ തങ്ങളുടെ ഫാൻസ് ക്ലബ്ബുകൾ വഴി നൽകുമെന്നും റിപ്പോർട്ടുണ്ട്.
Post Your Comments