പ്രശസ്ത സാമ്പത്തിക ശാസ്ത്രഞ്ജനും അധ്യാപകനും ദലിത് ചിന്തകനുമായിരുന്ന ഡോ. എം കുഞ്ഞാമനെ ( 74) കഴിഞ്ഞ ദിവസം വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
കേരള സർവ്വകലാശാലയിൽ സാമ്പത്തിക വിഭാഗം അധ്യാപകനായിരുന്നു ഡോ. എം കുഞ്ഞാമൻ. സാമ്പത്തിക ശാസ്ത്രഞനും യു.ജി.സി. അംഗവും പൊതു വ്യക്തിത്വവുമായ ഈ മനുഷ്യൻ വർഷങ്ങളോളം പണിയെടുത്ത കേരളാ യൂണിവേഴ്സ്റ്റിയിൽ പോലും അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിന് പൊതുദർശനമില്ലാതെ..കപട പുരോഗമന ഇടതുപക്ഷ സർക്കാർ കടുത്ത ജാതി വിവേചനത്തോടെ അനാദരവോടെ ആ മനുഷ്യനെ യാത്രയാക്കിയെന്നാണ് നടൻ ഹരീഷ് പേരടി കുറിച്ചത്.
കുറിപ്പ് വായിക്കാം
കുഞ്ഞാമൻ സാർ…സാമ്പത്തിക ശാസ്ത്രഞനും യു.ജി.സി. അംഗവും പൊതു വ്യക്തിത്വവുമായ ഈ മനുഷ്യൻ വർഷങ്ങളോളം പണിയെടുത്ത കേരളാ യൂണിവേഴ്സ്റ്റിയിൽ പോലും അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിന് പൊതുദർശനമില്ലാതെ.
കപട പുരോഗമന ഇടതുപക്ഷ സർക്കാർ കടുത്ത ജാതി വിവേചനത്തോടെ അനാദരവോടെ ആ മനുഷ്യനെ യാത്രയാക്കി.
കുഞ്ഞാമൻ സാർ താങ്കൾ ആരുടെയും ബഹുമാനത്തിന് കാത്ത് നിൽക്കാറില്ലെങ്കിലും..പൊതു അഴുക്ക് ചാലിലെ എല്ലാ വർഗ്ഗീയ ഞാഞ്ഞൂലുകൾ വേണ്ടിയും ആകാശത്തേക്ക് വെടി പൊട്ടിക്കുന്നവരുടെ നേർക്ക് വിരൽ ചൂണ്ടുകയെന്നത് ഞങ്ങളുടെ ഭരണഘടനാ അവകാശമാണ്…കുഞ്ഞാമൻ സാർ ആദരാഞ്ജലികൾ.
Post Your Comments