കഴിഞ്ഞ ദിവസമാണ് മലയാള സ്ടിനിമയിലെ മുത്തശ്ശി സുബ്ബലക്ഷി വിടവാങ്ങിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് ആരോഗ്യാവസ്ഥ മോശമാണെന്ന് അറിഞ്ഞ് നടി സുബ്ബലക്ഷ്മിയെ സന്ദർശിക്കാനെത്തിയ ദിലീപിന്റെ വീഡിയോയാണ്. സുബ്ബലക്ഷ്മിയുടെ മകളും നടിയുമായ താര കല്യാണാണ് സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചത്.
‘ഒരേയൊരു ദിലീപ്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അവശതയിൽ കിടക്കുന്ന സുബ്ബലക്ഷ്മി അമ്മയുടെ കൈകളിൽ തടവി ദിലീപ് ആശ്വസിപ്പിക്കുന്നത് വീഡിയോയിൽ കാണാം.
കല്യാണരാമൻ, പാണ്ടിപ്പട തുടങ്ങിയ സിനിമകളിൽ സുബ്ബലക്ഷ്മിയും ദിലീപും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. പ്രിയപ്പെട്ട മുത്തശ്ശിക്ക് ആദരാഞ്ജലികൾ എന്നാണ് സുബ്ബലക്ഷ്മിയമ്മയുടെ വേർപാട് അറിഞ്ഞപ്പോൾ ദിലീപ് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
Leave a Comment