വിജയകാന്തിന് ആദരാഞ്ജലി അർപ്പിച്ച് കമ്യൂണിസ്റ്റ് കേരളം: നടൻ ജീവനോടെയുണ്ട്, അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ഭാര്യ

ഏതാനും ദിവസങ്ങള്‍ക്കകം നടൻ വീട്ടില്‍ തിരിച്ചെത്തുമെന്ന് ഡിഎംഡികെ

ആരോഗ്യം മോശമായതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തമിഴ് നടനും ഡിഎംഡികെ ചെയര്‍മാനുമായ വിജയകാന്ത് മരണപ്പെട്ടുവെന്ന തരത്തിൽ വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഇതിനെതിരെ നടന്റെ ഭാര്യ പ്രേമലത രംഗത്ത്.

വിജയകാന്ത് ആരോഗ്യത്തോടെയിരിക്കുന്നുവെന്നും അഭ്യൂഹങ്ങൾ പങ്കുവയ്ക്കരുതെന്നും പ്രേമലത പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇത്തരം പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും പ്രേമലത അഭ്യര്‍ത്ഥിച്ചു. തൊണ്ടയിലെ അണുബാധയെ തുടര്‍ന്ന് നവംബര്‍ 18നായിരുന്നു ചെന്നൈ പോരൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ നടനെ പ്രവേശിപ്പിച്ചത്.

read also: തിയേറ്ററില്‍ ഹിറ്റ്, പക്ഷേ കളക്ഷന്‍ റെക്കോര്‍ഡ് ഇല്ല; ‘കാതല്‍’ ഒ.ടി.ടിയില്‍!

പതിവ് പരിശോധനകള്‍ക്കാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഏതാനും ദിവസങ്ങള്‍ക്കകം വീട്ടില്‍ തിരിച്ചെത്തുമെന്നുമാണ് ഡിഎംഡികെ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വിശദീകരിച്ചിരുന്നു. വിജയകാന്തിന്റെ അഭാവത്തില്‍ പങ്കാളി പ്രേമലതയാണ് പാര്‍ട്ടിയെ നയിക്കുന്നത്.

Share
Leave a Comment