ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുമ്പോഴും യാതൊരു കളക്ഷൻ റെക്കോർഡും ഇടാൻ ചിത്രത്തിന് കഴിഞ്ഞിട്ടില്ല. അഞ്ച് കോടിക്ക് താഴെ ബജറ്റില്‍ ഒരുക്കിയ ചിത്രം ഇതുവരെ 10 കോടിക്ക് അടുത്ത് തിയേറ്ററുകളില്‍ നിന്നും നേടി കഴിഞ്ഞു. ചിത്രത്തിന്റെ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഡിസംബറില്‍ തന്നെ കാതല്‍ ഓണ്‍ലൈനില്‍ എത്തുമെന്നാണ് ഒ.ടി.ടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ജിയോ സിനിമയില്‍ ആണ് കാതലിന്റെ സ്ട്രീമിംഗ് എന്നാണ് വിവരം. അതേസമയം, ആമസോണ്‍ പ്രൈം, ഡിസ്നി പ്ലസ് ഹോട്സ്റ്റാര് തുടങ്ങിയവയില്‍ ഏതിലെങ്കിലും സ്ട്രീമിംഗ് ചെയ്യുമെന്നും പറയപ്പെടുന്നു. ഇക്കാര്യം സ്ഥിരീകരണം ആയിട്ടില്ല.
നവംബര്‍ 23ന് ആണ് കാതല്‍ തിയേറ്ററുകളിലെത്തിയത്. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തില്‍ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഓമന എന്ന നായിക കഥാപാത്രമായി എത്തിയത് ജ്യോതികയാണ്. ഒരിടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തില്‍ അഭിനയിച്ച സിനിമ കൂടിയാണിത്. യുകെ, ജര്‍മനി, ഫ്രാന്‍സ്, നോര്‍വേ, ബെല്‍ജിയം എന്നിവിടങ്ങളിലും ചിത്രം റിലീസിനെത്തുന്നുണ്ട്.
അതേസമയം, ചിത്രത്തിനെതിരെ കെസിബിസി ജാഗ്രത കമ്മിഷന് രംഗത്ത് വന്നിരുന്നു. സ്വവര്‍ഗ പ്രണയത്തിന്റെ പ്രചാരണത്തിന് ക്രൈസ്തവ പശ്ചാത്തലം ഉപയോഗിച്ചതില്‍ പ്രതിഷേധം അറിയിക്കുന്നുവെന്നും സിനിമ ക്രൈസ്തവ വിരുദ്ധമാണെന്നും ജാഗ്രത കമ്മിഷന് സെക്രട്ടറി ഫാ.മൈക്കിള്‍ പുളിക്കല്‍ സിഎംഐ പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു.
Post Your Comments