GeneralLatest NewsNEWSTV Shows

ഏറെ നാളായി രക്തസ്രാവം, ഗർഭപാത്രത്തിൽ ഫൈബ്രോയ്ഡും സിസ്റ്റും : സർജറിയെക്കുറിച്ച് നടി മഞ്ജു പത്രോസ്

സ്കാനിങ്ങിൽ എന്തോ പ്രശ്നം ഉണ്ടെന്ന് മനസിലാക്കി

സിനിമാ സീരിയൽ രംഗത്ത് സജീവമാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിലൂടെ എത്തി ജനപ്രീതി നേടിയ മഞ്ജു അടുത്തിടെ ഒരു ശസ്ത്രക്രിയ നടന്നതിനെക്കുറിച്ച് പങ്കുവച്ചിരുന്നു. തനിക്ക് ഉണ്ടായ ​രോ​ഗലക്ഷണങ്ങളെ കുറിച്ചും എന്താണ് സംഭവിച്ചതെന്നും മാതൃഭൂമി ആരോഗ്യ മാസികയിൽ താരം പങ്കുവച്ചത് ശ്രദ്ധനേടുന്നു.

രോ​ഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ തന്നെ നമ്മുടെ ശരീരം പലതരം ലക്ഷണങ്ങൾ കാണിച്ചു തരും. അക്കാര്യം അപ്പോൾ തന്നെ മനസിലാക്കി ചികിത്സ തേടണമെന്നാണ് മഞ്ജു പറയുന്നത്.

read also: സിന്ദൂരം തൊടാതെ ഐശ്വര്യ, താമസം സ്വന്തം വീട്ടിൽ: ബച്ചന്‍ കുടുംബവുമായി നടി അകലുന്നുവോ?

നടിയുടെ വാക്കുകൾ ഇങ്ങനെ,

‘ഷൂട്ടിന് മേക്കപ്പ് ചെയ്യുന്നതിനിടെ വല്ലാതെ വിയര്‍ക്കുന്നത് ആയിരുന്നു ആദ്യത്തെ ലക്ഷണം. ഒന്നര വര്‍ഷത്തോളം ശരീരത്തിന് വല്ലാത്ത ചൂട് ആയിരുന്നു. കടുത്ത മുടികൊഴിച്ചില്‍, കിതപ്പ്, ക്ഷീണം തുടങ്ങി പല ലക്ഷണങ്ങളും ശരീരം കാണിച്ചു. പക്ഷെ തിരക്കുകൾക്ക് ഇടയിൽ അതൊന്നും ഞാന്‍ കാര്യമാക്കിയില്ല. ഈ ലക്ഷണങ്ങൾ അവ​ഗണിച്ചതാണ് തന്റെ ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ ഇടയാക്കിയതെന്നും തുടക്കത്തിലെ ചികിത്സിച്ചിരുന്നെങ്കിൽ ഇത്രയും ബുദ്ധിമുട്ട് നേരിടേണ്ടി വരുമായിരുന്നില്ല.

ഏറെ നാളത്തെ രക്തസ്രാവവും തുടർന്ന് ബ്രൗണ്‍ നിറത്തിലുള്ള ഡിസ്ചാര്‍ജും വരാൻ തുടങ്ങി. ഇതോടെയാണ് ഗൈനക്കോളജിസ്റ്റിനെ കണ്ടത്. സ്കാനിങ്ങിൽ എന്തോ പ്രശ്നം ഉണ്ടെന്ന് മനസിലാക്കി വിശദമായി ഡോക്ടർ പരിശോധന നടത്തി. അതിലാണ് ​ഗർഭപാത്രത്തിൽ ഫൈബ്രോയ്ഡും സിസ്റ്റും ഒത്തിരി ഉണ്ടെന്ന് കണ്ടെത്തിയത്. ചില സിസ്റ്റുകൾ വലുതായിരുന്നു. മരുന്ന് കഴിച്ചെങ്കിലും ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ട അവസ്ഥ. സർജറി ചെയ്യുമ്പോഴാണ് ഓവറിയിലും പ്രശ്നമുണ്ടെന്ന് അറിയുന്നത്. ഒടുവിൽ ഓവറി കൂടി നീക്കം ചെയ്യേണ്ടി വന്നു. കീഹോള്‍ സര്‍ജറി ആയിരുന്നു’- മഞ്ജു പത്രോസ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button