അയാൾക്കെതിരെ പരാതിപ്പെട്ടിട്ട് പ്രയോജനമില്ല: രഹസ്യവിവാഹത്തിന് പിന്നാലെ തന്നെ ഉപേക്ഷിച്ച കാമുകനെ പറ്റി കനക പറഞ്ഞത്!

എന്റെ ഒപ്പം ജീവിക്കാൻ ആഗ്രഹമില്ലാത്തവനെക്കുറിച്ച്‌ പരാതി പറഞ്ഞിട്ട് എന്ത് പ്രയോജനം?

ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, നരസിംഹം, പിൻഗാമി തുടങ്ങി ഒരുപിടി വിജയ ചിത്രങ്ങളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത നടി കനകയെ മലയാളികൾ മറക്കില്ല. നടി ദേവികയുടെ മകളായ കനക അച്ഛനുമായുള്ള സ്വത്ത് തർക്കത്തിന്റെ പേരിൽ പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞിരുന്നു. അടുത്തിടെ കനകയുടെ ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത് വൈറലായിരുന്നു. തെന്നിന്ത്യൻ നടി കുട്ടി പത്മിനിയാണ് കനകയുടെ പുതിയ ചിത്രങ്ങള്‍ പങ്കിട്ടത്.

ഇപ്പോഴിതാ നടി കനകയുടെ രഹസ്യവിവാഹത്തെക്കുറിച്ച് മുൻപൊരു അഭിമുഖത്തിൽ നടി പങ്കുവച്ച കാര്യങ്ങൾ വെളിപ്പെടുത്തി മാധ്യമ പ്രവർത്തകനും നടനുമായ ബയല്‍വാൻ രംഗനാഥൻ.

READALSO: ഈ ലോകത്തെ എല്ലാ സന്തോഷവും നല്‍കി അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ; ഷിയാസിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ജീവിതസഖി

നടന്റെ വാക്കുകൾ ഇങ്ങനെ,

‘കാലിഫോര്‍ണിയയില്‍ നിന്നുള്ള എഞ്ചിനീയറായ മുത്തുകുമാറിനെയാണ് കനക പ്രണയിച്ച്‌ വിവാഹം ചെയ്തത്. ഇരുവരും വിവാഹം നടന്ന കാര്യം മറച്ച്‌ വെച്ചിരുന്നു. ശേഷം കനകയുടെ അമ്മ മരിച്ചു. അതോടെ നടി ആള്‍വാര്‍പേട്ടിലെ വീട്ടില്‍ തനിച്ചായി. പിന്നീട് ഒരിക്കല്‍ കനകയുടെ അഭിമുഖത്തിനായി ചെന്നു. ഞാൻ ഒരു കാലിഫോര്‍ണിയക്കാരനെ രഹസ്യമായി വിവാഹം കഴിച്ചു. എന്നാല്‍ പെട്ടെന്ന് അദ്ദേഹം എന്നെ ഉപേക്ഷിച്ച്‌ കാലിഫോര്‍ണിയയിലേക്ക് പോയി എന്നാണ് കനക പറഞ്ഞത്. പോലീസില്‍ പരാതിപ്പെട്ട് നടപടി സ്വീകരിക്കാൻ സഹായിക്കാമെന്ന് അന്ന് കനകയോട് പറഞ്ഞിരുന്നു. കാമുകന്റെ ഫോട്ടോ കാണിക്കാനും ആവശ്യപ്പെട്ടിരുന്നു.’

‘എന്നാല്‍ പരാതിപ്പെടാൻ കനക കൂട്ടാക്കിയില്ല. എന്റെ ഒപ്പം ജീവിക്കാൻ ആഗ്രഹമില്ലാത്തവനെക്കുറിച്ച്‌ പരാതി പറഞ്ഞിട്ട് എന്ത് പ്രയോജനം?. അതിലും നല്ലത് ഞാൻ ഒറ്റയ്ക്ക് ജീവിക്കുന്നതല്ലേ എന്നാണ് കനക അന്ന് ചോദിച്ചത്’, – എന്നാണ് ബയല്‍വാൻ രംഗനാഥൻ പറഞ്ഞത്.

Share
Leave a Comment