BollywoodGeneralLatest NewsNEWSWOODs

സിന്ദൂരം തൊടാതെ ഐശ്വര്യ, താമസം സ്വന്തം വീട്ടിൽ: ബച്ചന്‍ കുടുംബവുമായി നടി അകലുന്നുവോ?

ഐശ്വര്യ റായി പൊതുവേദികളില്‍ ഒന്നും ബച്ചന്‍ കുടുംബത്തോടൊപ്പം പ്രത്യക്ഷപ്പെടാറില്ല.

ബോളിവുഡിലെ താരകുടുംബമാണ് അമിതാഭ് ബച്ചന്റേത്. ബച്ചന്‍ കുടുംബത്തിലെ മരുമകളായ ഐശ്വര്യയും ബച്ചന്‍ കുടുംബത്തിലെ അംഗങ്ങളും തമ്മിൽ അത്ര രാസത്തിലല്ലെന്നു റിപ്പോർട്ടുകൾ. അമിതാഭ് ബച്ചൻ മകൾ ശ്വേതയ്ക്ക് ബംഗ്ലാവ് ‘പ്രതീക്ഷ’ എഴുതി നല്‍കിയതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കുടുംബ സ്വത്തായ ബംഗ്ളാവ് മകള്‍ക്ക് മാത്രം ബച്ചന്‍ എഴുതി നല്‍കിയതിന് പിന്നാലെ കുടുംബത്തിൽ അസ്വാരസ്യങ്ങൾ വളർന്നുവെന്നാണ് ചില ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്.

read also: അവസാന നിമിഷങ്ങളിലും ചിരിച്ചുകളിച്ച്‌ സുബ്ബലക്ഷ്മി, വീഡിയോ പങ്കുവച്ച സൗഭാഗ്യയ്ക്ക് വിമർശനം

തന്‍റെ വിവാഹം അടക്കം നടന്ന പ്രതീക്ഷ ബംഗ്ളാവ് സ്വന്തമാക്കാൻ മരുമകള്‍ ഐശ്വര്യയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്നും എന്നാല്‍ അമിതാഭ് ബച്ചന്‍ ഇതൊന്നും നോക്കിയില്ലെന്നുമാണ് ഗോസിപ് കോളങ്ങളിൽ പ്രചരിക്കുന്നത്.

അടുത്ത കാലത്തായി ഐശ്വര്യ റായി പൊതുവേദികളില്‍ ഒന്നും ബച്ചന്‍ കുടുംബത്തോടൊപ്പം പ്രത്യക്ഷപ്പെടാറില്ല. മകള്‍ ആരാദ്യയെ ഇപ്പോഴും ഒപ്പം കൊണ്ടുപോകാറുമുണ്ട്. കൂടാതെ, ദീപാവലി പാര്‍ട്ടികളില്‍ എല്ലാം ഐശ്വര്യ ആരാദ്യയ്ക്കൊപ്പമാണ് എത്തിയത്. അഭിഷേക് തനിച്ച് ചില പാർട്ടികളിൽ എത്തുകയും ചെയ്തു. അതുമാത്രമല്ല, പിതാവിന്‍റെ ജന്മദിനത്തില്‍ അഭിഷേകിനെ പരാമര്‍ശിക്കാതെ ഐശ്വര്യ പോസ്റ്റിട്ടതും അഭിതാബ് ബച്ചന്‍റ ജന്മദിനത്തില്‍ ഐശ്വര്യ ബച്ചന്‍ കുടുംബത്തിലെ മറ്റ് അംഗങ്ങളെ ക്രോപ്പ് ചെയ്ത് ചിത്രം ഇട്ടതും ഏറെ ചര്‍ച്ചയായിരുന്നു.

നെറ്റിയില്‍ വലിയ തോതില്‍ സിന്ദൂരം ചാര്‍ത്തുന്ന പതിവ് ഐശ്വര്യയ്ക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ സിന്ദൂരം ഐശ്വര്യ ഉപയോഗിക്കുന്നില്ല. ഇതെല്ലാം കൂട്ടിച്ചേർത്തുകൊണ്ടാണ് ഗോസിപ്പുകാർ ഐശ്വര്യ അഭിഷേക് ബന്ധം പ്രശ്നത്തിലാണെന്നു ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button