നടി തൃഷക്കെതിരായ വിവാദപരമായ പ്രസ്താവന നടത്തി കുപ്രശസ്തി നേടിയ നടൻ മൻസൂർ അലിഖാൻ പോലീസ് നടപടി അടക്കം നേരിടേണ്ടി വന്നിരുന്നു.
റേപ്പ് ചെയ്യുവാൻ തൃഷയെ ലഭിക്കാത്തതിൽ വിഷമമുണ്ടെന്നായിരുന്നു നടന്റെ വാക്കുകൾ. തൃഷയെ കിട്ടിയില്ലെങ്കിൽ മഡോണയെ കിട്ടുമെന്ന് കരുതിയതായും അതും നടന്നില്ലെന്നുമുള്ള വാക്കുകൾ സിനിമാ രംഗത്തെ മുഴുവൻ ഇളക്കി മറിച്ചിരുന്നു.
സംവിധായകരും നടീ നടൻമാരുമടക്കം വൻ നിരയാണ് മൻസൂറിന്റെ പരാമർശത്തെ എതിർത്ത് രംഗത്ത് വന്നത്. ഒടുവിൽ തൃഷയോട് മൻസൂർ മാപ്പ് അപേക്ഷിച്ചിരുന്നു. പോലീസ് നടപടികൾ മറുവശത്ത് നടന്നുകൊണ്ടിരിക്കുകയാണ്, എന്നാൽ മാപ്പ് പറഞ്ഞ സാഹചര്യം കൂടി പരിഗണിക്കണമെന്ന് പോലീസുകാരോട് തൃഷ ആവശ്യപ്പെട്ടിരിക്കുകയാണ്. കേസുമായി മുന്നോട്ട് പോകേണ്ടെന്ന് നടി പറഞ്ഞതായും സ്ഥിരീകരിക്കാത്ത വാർത്തകൾ വരുന്നുണ്ട്.
Post Your Comments